തളിപ്പറമ്പ്: കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും യുവാവിന്റെ പോക്കറ്റിലെ പേഴ്‌സില്‍ നിന്ന് 4000 രൂപ കവര്‍ന്നെടുക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. മോറാഴ കുന്നില്‍ വീട്ടിൽ കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കോടതി നിർദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം ആഗസ്ത്-28 ന് രാത്രി 11 നായിരുന്നു സംഭവം. പൊന്നുവും ഭാര്യയും മകളും കെ.എല്‍.13 എ എം 2700 നമ്പര്‍ കാറില്‍ വീട്ടിലേക്ക് പോകവെ മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം വെച്ച് മോറാഴ ചെവോന്‍ വീട്ടില്‍ സി.എന്‍.മോഹനന്‍(50), വലിയന്‍ ചെറിയത്ത് വീട്ടില്‍ വി.സി.രതീഷ്(47), ടി.കെ.മനോജ്, കരിക്കന്‍ വീട്ടില്‍ സുധാകരന്‍(49) എന്നിവര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി പൊന്നുവിനെയും ഭാര്യയെയും മകളെയും സുഹൃത്തിനെയും തള്ളിയിട്ടു പരിക്കേൽപ്പിക്കുകയുംമര്‍ദ്ദിക്കുകയും പൊന്നുവിന്റെ ഭാര്യക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി.
Attack on the family by stopping the car in Taliparam: case against four persons