#Chief Minister | തിരയടിക്കുന്ന ഓർമ്മകൾക്ക് മേൽ കൈയ്യൊപ്പ് ചാർത്തി ബ്രണ്ണൻ അല ; ബ്രണ്ണൻ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രിയും

#Chief Minister |  തിരയടിക്കുന്ന ഓർമ്മകൾക്ക് മേൽ കൈയ്യൊപ്പ് ചാർത്തി ബ്രണ്ണൻ അല ; ബ്രണ്ണൻ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രിയും
Feb 10, 2024 07:05 PM | By Rajina Sandeep

ബ്രണ്ണൻ അലക്ക് പ്രൗഡോജ്വലമായ തുടക്കം. വർഷങ്ങൾക്കു മുമ്പ് കൂടെ പഠിച്ച സഹപാഠികളെയും പഠിപ്പിച്ച അധ്യാപകരെയും കണ്ടു വിശേഷങ്ങൾ പങ്കുവെച്ച് സുന്ദരമായ ക്യാമ്പസ് ഓർമ്മകൾ ഓർത്തെടുത്ത് രണ്ടായിരത്തോളം പേർ ബ്രണ്ണൻ അലയിൽ പങ്കാളികളായി.കോളേജ്ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

നിയമസഭാ സ്പീക്കറും സംഘാടകസമിതി ചെയർമാനുമായ അഡ്വക്കേറ്റ് എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളായ മുൻ എംഎൽഎയും ഖാദി ബോർഡ് ചെയർമാനുമായപി ജയരാജൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോ. രാജൻ ഗുരുക്കൾ, സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ, വ്യവസായി ഗോകുലം ഗോപാലൻ, സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ: ജെ പ്രസാദ് , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ. സത്യൻ, മുൻ യൂണിസിറ്റി പരീക്ഷ കൺട്രോളർ കെ പി ജയരാജൻ ജില്ലാപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, നർത്തകി ഡോ:സുമിത നായർ , ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ:കെ വി കുഞ്ഞികൃഷ്ണൻ , കായിക താരം ജോസ്നാ ക്രിസ്റ്റീൻ, റിട്ട. ജില്ലാ ജഡ്ജ് പ്രസന്നകുമാരി. കെ. പി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ബ്രണ്ണൻ ബുക്സ് പ്രസിദ്ധീകരിച്ച എൻ. പ്രഭാകരൻ മാസ്റ്ററുടെ എൻ്റെ ബ്രണ്ണൻ കാലം എന്ന പുസ്തകത്തിൻ്റെ പ്രകാശനം എ.എൻ ഷംസീർ എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തും കടവിന് നല്കി നിർവ്വഹിച്ചു.

100 വയസ്സ് തികഞ്ഞ പൂർവ്വ വിദ്യാർത്ഥി സുകുമാരനെയും ബ്രണ്ണൻ അലയുടെ ലോഗോ തയ്യാറാക്കിയ സൈനുൽ ആബിദിനെയും ആദരിച്ചു. ഉദ്ഘാടന ചടങ്ങിന് കൺവീനർ ഡോ: എ വത്സലൻ സ്വാഗതവും കോഡിനേറ്റർ ഡോ:മഞ്ജുള കെ വി നന്ദിയും പറഞ്ഞു ശതോത്തര രജതജൂബിലി ഹാളിൽ അല എഴുത്തിരമ്പങ്ങൾ എന്ന പേരിൽ ബ്രണ്ണൻ കാരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം എഴുത്തുകാരൻ വി.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു വി.കെ. റീന സ്വാഗതം പറഞ്ഞു. വിവിധ പുസ്തക പ്രസാധകരുടെ പുസ്തക വിൽപ്പനയും നടന്നു. ഉച്ചക്ക് ശേഷം നടന്ന ആദര സമ്മേളനത്തിൽ പുർവ്വ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിച്ചു. ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ: ജെ.വാസന്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സമയം ബുക്സ് പ്രസിദ്ധീകരിച്ച പ്രൊഫ ടി. ശശിധരൻ്റെ നായിക എന്ന പുസ്തകവും പ്രൊഫ മുഹമ്മദ് അഹമ്മദ് എഴുതിയ മാടായിയും മാമുമാഷും എന്ന പുസ്തകവും ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ സത്യൻ പ്രകാശനം ചെയ്തു പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. അനിൽ സ്വാഗതവും പബ്ലിസിറ്റി കൺവീനർ അഡ്വ.വി.പ്രദീപൻ നന്ദിയും പറഞ്ഞു. ഇന്നും നാളെയുമായി കേമ്പസിൽ നടക്കുന്ന ഫൺ ഗെയിംസിൻ്റെ ഉദ്ഘാടനം ഗോളടിച്ചു കൊണ്ട് എ.എൻ ഷംസീർ നിർവ്വഹിച്ചു. മെയിൻ പോർട്ടിക്കോയിൽ ബ്രണ്ണൻ അല ഓർമ്മയുടെ കൈയ്യൊപ്പ് എന്ന പേരിൽ വലിയ കേൻവാസിൽ വന്നവർ മുഴുവൻ ഒപ്പുരേഖപ്പെടുത്തി. വൈകുന്നേരം നടന്ന കലാവിരുന്നിൽ പൂർവ്വ വിദ്യാർത്ഥികളായ പ്രസന്ന വി.എൻ (യു.എസ്.എ) സോ: സുമിതാ നായർ, അനശ്വര പൊന്നമ്പത്ത് എന്നിവരുടെ നൃത്തവിരുന്നും എം. ഷാജിയുടെ ഏകാങ്കനാടക അവതരണവും നടന്നു. ഞായറാഴ്ച കാലത്ത് സഹപാഠി സംഗമത്തിൽ ക്ലാസ്സടിസ്ഥാനത്തിലോ, ബേച്ച് അടിസ്ഥാനത്തിലോ പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ നടക്കും. കേമ്പസിൽ അമ്പെയ്ത്ത് പെനാൾട്ടി ഷൂട്ടൗട്ട്, കമ്പവലി, ബാസ്ക്കറ്റിങ്ങ് തുടങ്ങിയ മത്സരങ്ങളും നടക്കും. 12 മണിക്ക് സജ്ന സലിം, സജ്ല സലിം എന്നിവരുടെ മാപ്പിളപ്പാട്ട് അവതരണം നടക്കും. 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പൂർവ്വ വിദ്യാർത്ഥിയായ അബ്ദുൾ നാസർ ഐ.എ.എസ് നിർവ്വഹിക്കും . വിവിധ അലുംമ്നികളുടെ പ്രതിനിധികൾ സംസാരിക്കും. 5 മണിക്ക് ആൽമരം മ്യൂസിക്ക് ട്രൂപ്പ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയോടെ രണ്ട് ദിവസത്തെ ബ്രണ്ണൻ അലക്ക് സമാപനമാകും.

#Brennan Ala signed his hand on the searching memories#Brennan shared his #memories and the# Chief Minister

Next TV

Related Stories
കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Oct 18, 2024 11:59 AM

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

Read More >>
‘ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം’; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് സുരേഷ് ഗോപി

Oct 18, 2024 10:57 AM

‘ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം’; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് സുരേഷ് ഗോപി

‘ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം’; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് സുരേഷ്...

Read More >>
കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:46 AM

കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു...

Read More >>
എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ യാത്രയയപ്പ്

Oct 17, 2024 04:33 PM

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ യാത്രയയപ്പ്

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 17, 2024 04:02 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ...

Read More >>
Top Stories










Entertainment News