തിരുവനന്തപുരം: (www,thalasserynews.in) സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പിനും സപ്ലൈകോയ്ക്കും ബജറ്റില്‍ വേണ്ടത്ര വിഹിതം അനുവദിക്കാത്തതും വിമര്‍ശനത്തിനിടയാക്കി.
മന്ത്രി ജി.ആര്‍. അനിലിന്റെ ഭാര്യകൂടിയായ ലതാദേവിയാണ് വിമര്‍ശിച്ചവരില്‍ ഒരാള്‍. 13 അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന സപ്ലൈകോ ത്രിവേണി സ്റ്റോറുകളില്‍ അത് കാണാനേയില്ലാത്ത സ്ഥിതിയാണെന്ന് ലതാദേവി പറഞ്ഞു.

ഒരു വീട്ടമ്മ എന്നനിലയില്‍ തന്റെ നേരനുഭവത്തില്‍നിന്നാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി നല്‍കി രാഷ്ട്രീയം കളിക്കാന്‍ അവസരമൊരുക്കിയത് കുറഞ്ഞ നിരക്കില്‍ നല്‍കുന്ന അരിയില്ലാത്ത സ്ഥിതി വന്നതുകൊണ്ടാണെന്നായിരുന്നു മറ്റൊരു വിമര്‍ശനം.
Food Minister's wife says essentials are not available at SupplyCo