ബേലൂർ മഖ്‌നയെ ഇന്ന് പിടികൂടും, നടപടികൾ ആരംഭിച്ചു

ബേലൂർ മഖ്‌നയെ ഇന്ന് പിടികൂടും, നടപടികൾ ആരംഭിച്ചു
Feb 12, 2024 08:43 AM | By Rajina Sandeep

മാനന്തവാടി: (truevisionnews.com) കാട്ടാന ബേലൂർ മഖ്‌നയെ പിടിക്കാനുള്ള നടപടികൾ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറിൽ നിന്ന് സിഗ്‌നൽ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക.

ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധർ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാൽ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാൻ നീങ്ങും. അതിവേഗത്തിൽ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്.

രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാൽ എളുപ്പം നടപടികൾ പൂർത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാർക്കാട്, നിലംബൂർ ആർആർടികൾ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അതേസമയം, ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാൽ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടർ അറിയിച്ചു.

Belur Makhna will be nabbed today and action has been initiated

Next TV

Related Stories
ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം

Mar 1, 2024 04:29 PM

ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം

ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ...

Read More >>
പുതുച്ചേരി - മാഹി റൂട്ടിൽ  പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ് തുടങ്ങി.

Mar 1, 2024 03:31 PM

പുതുച്ചേരി - മാഹി റൂട്ടിൽ പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ് തുടങ്ങി.

പുതുച്ചേരി - മാഹി റൂട്ടിൽ പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ്...

Read More >>
Top Stories