Feb 19, 2024 01:23 PM

 തലശ്ശേരി:(www.thalasserynews.in) ഉത്തര കേരളത്തിൽ ശ്രീനാരായണ ഗുരുദേവൻ ആദ്യമായി പ്രതിഷ്ഠ നടത്തിയ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ആണ്ട് മഹോത്സവം ഫിബ്രവരി 21 മുതൽ 28 വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യനും, സാംസ്ക്കാരിക സമിതി കൺവീനറുമായ രവീന്ദ്രൻ പൊയിലൂരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 21 ന് രാത്രി 10.35ന് കൊടിയേറ്റം.

അത്താഴപൂജ, കരിമരുന്ന് പ്രയോഗം; എഴുന്നള്ളത്ത്. 22 ന് രാത്രി 7 മണിക്ക് സാംസ്ക്കാരിക സമ്മേളനം.എം.കെ.രാഘവൻ എം പി.ഉദ്ഘാടനം ചെയ്യും.ഗുരുദേവ ദർശനവും, സാമൂഹിക സമത്വവും. എന്ന വിഷയത്താൻ ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തും ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് മുഖ്യാതിഥിയായിരിക്കും.

ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഐ എ എസ് വിശിഷ്ടാതിഥിയായിരിക്കും.രാത്രി 9.30 ന് കോഈ ഫെസ്റ്റിവലിൻ്റെ ബംബർ ചിരി 23 ന് വൈ: 7 മണിക്ക് ശ്രീ നാരായണ ഗുരുദേവൻ്റെ വിദ്യാഭ്യാസ സങ്കൽപ്പം എന്ന വിഷയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണിയുടെ അദ്ധ്യക്ഷതയിൽ ഹൈക്കോടതി ജഡ്ജി ടി.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് ഐപിഎസ് വിശിഷ്ടാതിഥിയായിരിക്കും. 9.30 ന് നോൺ സ്റ്റോപ്പ് എൻ്റർടെയ്ൻമെൻ്റ് ഷോ 24 ന് വൈ: 7 മണിക്ക് ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ്റെ 'അദ്ധ്യക്ഷതയിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊലീസ് ഐ.ജി.പി.വിജയൻ ഐ.പി.എസ്. വിശിഷ്ടാതിഥിയായിരിക്കും.

ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ ,അരയാക്കണ്ടി സന്തോഷ്, നാരായണൻ കാവുമ്പായി, ദീപക് ധർമ്മടം സംസാരിക്കും. 9.30 ന് തലശ്ശേരി ജഗന്നാഥ് ബീറ്റ്സിൻ്റെ ഉത്സവരാവ്. 25 ന് വൈ: 7 മണിക്ക് സ്വാമി അസംഗാനന്ദ.ഗിരിയുടെ അദ്ധ്യക്ഷതയിൽ സാംസ്ക്കാരിക സമ്മേളനം കെ.കെ.ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യും ശ്രീനാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത എന്ന വിഷയത്തിൽ കെ.ജയകുമാർ ഐഎഎസ് മുഖ്യഭാഷണം നടത്തും മുൻ എംഎൽഎ.എം.വി.ജയരാജൻ,എം ഹേമലത ഐ.പി.എസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സി.കെ.രമേശൻ, പ്രീത പ്രദീപ് സംസാരിക്കും. തുടർന്ന് മെലഡി ബിറ്റേർസിൻ്റെ മെഗാ സ്റ്റേജ് ഷോ. 26 ന് വൈ .. 7 മണിക്ക് സി..ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കുമാരനാശാൻ്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ അനുഗ്രഹഭാഷണം നടത്തും. സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി.പ്രസാദ് മുഖ്യഭാഷണം നടത്തും.

സി.കെ.പത്മനാഭൻ , പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസംഗിക്കും. 9.30 ന് കോഴിക്കോട് സർഗ്ഗ ചിത്രയുടെ ഭദ്രായനം നാടകം. 27 ന് വൈ: 7 മണിക് ഗോകുലം ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും.

അബ്ദുസമദ് സമദാനി എം.പി.ബിഷപ്പ് അലക്സ് താരമംഗലം, സൈനുൽ ആബിദീൻ സംസാരിക്കും. രാത്രി 10 മണിക്ക് മോതിരം വെച്ച് തൊഴൽ, 11 മണിക്ക് പള്ളിവേട്ട എഴുന്നള്ളന്ന്, പള്ളി നിദ്ര, കരിമരുന്ന് പ്രയോഗം രാത്രി 10 മണിക്ക് പിന്നണി ഗായകൻ ചെങ്ങന്നുർ ശ്രീകുമാർ നയിക്കുന്ന കോഴിക്കോട് 'സാരംഗ ഓർക്കസ്ട്രയുടെ ഗാനമേള. 28 ന് വൈ . 5 മണിക്ക് വർണ്ണാഭായ ആറാട്ട് എഴുന്നള്ളത്ത് ''വൈ ..7 മണിക്ക് വോയ്സ് ഓഫ് യൂത്ത് ഓർക്കസ്ട്രയുടെ ഗാനമേള.അഭിഷേക് മാരാറും,മണിമേഖല ടീച്ചറും അവതരിപിക്കുന്ന കൃഷ്ണാർപ്പണം.10.35ന് കൊടിയിറക്കൽ. താന്ത്രിക കർമ്മങ്ങൾക്ക് ശേഷം ഗംഭീരകരിമരുന്ന് പ്രയോഗം ' ക്ഷേത്രവും പരിസരങ്ങളുമാകെ ദീപാലങ്കാരം കൊണ്ട് കമനീയമാക്കും. പൈതൃകടുറിസത്തിൻ്റെ ഹബ്ബായി ജഗന്നാഥ ക്ഷേത്രം മാറിയിരിക്കുകയാണെന്ന് പ്രസിഡണ്ട് അഡ്വ: കെ.സത്യൻ പറഞ്ഞു., ചരിത്ര മ്യൂസിയത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും.കോടികളുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഡയറക്ടർമാരായ സി. ഗോപാലൻ, രാജീവൻ മാടപ്പീടിക, കെ.കെ.പ്രേമൻ, കണ്ട്വൻ ഗോപി എന്നിവരും ആഘോഷ കമ്മിറ്റി ഭാരവാഹികളുമായ രാഘവൻ പൊന്നമ്പത്ത്, അരയാക്കണ്ടി.കുഞ്ഞിരാമൻ എന്നിവരും സംബന്ധിച്ചു.

Flag hoisting for Thalassery Jagannath temple festival on Wednesday;A variety of events for a week

Next TV

Top Stories