അഴിയൂർ : കേന്ദ്ര സർക്കാറിൻ്റെ ഫാസിസത്തിനും സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോമ്പാൽ മാപ്പിള സ്കൂൾ പതിനെട്ടാം ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം ഉയർത്തിവിടുന്നത്. ഫാസിസത്തിനെതിരെ നേരിട്ട് പോരാട്ടം നടത്തുന്ന ഏക നേതാവാണ് രാഹുൽ ഗാന്ധി. ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവേദ് കറുമായി ചർച്ച നടത്തിയവാക്കുകൾ പുറത്ത് വന്നതോടെ സി പി എം ബി ജെ പി അന്തർധാര മറനീക്കി പുറത്ത് വന്നതായി മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പ്രദീപ് ചോമ്പാല ,പി. ബാബുരാജ് എന്നിവരോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്
The anti-governance sentiment will be reflected in the elections.Mullapally