ടി.പി ചന്ദ്രശേഖരൻ വധക്കേസ് ; ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോടതിയിൽ കീഴടങ്ങി

ടി.പി ചന്ദ്രശേഖരൻ വധക്കേസ് ; ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോടതിയിൽ കീഴടങ്ങി
Feb 21, 2024 04:08 PM | By Rajina Sandeep

ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കൾ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങി. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതിബാബുവിനെ ആംബുലൻസിലാണ് എത്തിച്ചത്. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് ജ്യോതി ബാബു.

കേസിലെ പത്താം പ്രതി സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണനും കീഴടങ്ങി. ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു.

സിപിഎം ഒഞ്ചിയം, പാനൂർ ഏരിയ സെക്രട്ടറിമാര്‍ പ്രതികൾക്കൊപ്പം കോഴിക്കോട്ടെ കോടതിയിലെത്തിയിരുന്നു. കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26ന് നാണ് ഹൈക്കോടതി വാദം കേൾക്കുക. അന്ന് ഇരുവരെയും ഹൈക്കോടതിയിൽ ഹാജരാക്കാൻ വിധിന്യായത്തിൽ ആവശ്യപ്പെട്ടിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലും അതിന് പിന്നിലെ ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിലെ ഏഴ് പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചത്. കേസിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിലും ഈ മാസം 26ന് കേരളാ ഹൈക്കോടതി വാദം കേൾക്കും.

TP Chandrasekaran murder case;Jyoti Babu and KK Krishnan, who were found guilty by the High Court, surrendered in court

Next TV

Related Stories
എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ യാത്രയയപ്പ്

Oct 17, 2024 04:33 PM

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ യാത്രയയപ്പ്

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 17, 2024 04:02 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ...

Read More >>
പുണ്യമീ  ദാമ്പത്യം ; തലശേരിയിൽ 7 പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ മരണത്തിലുമൊരുമിച്ച് കുഞ്ഞിരാമേട്ടനും, മീനാക്ഷിയും

Oct 17, 2024 02:23 PM

പുണ്യമീ ദാമ്പത്യം ; തലശേരിയിൽ 7 പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ മരണത്തിലുമൊരുമിച്ച് കുഞ്ഞിരാമേട്ടനും, മീനാക്ഷിയും

തലശേരിയിൽ 7 പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ മരണത്തിലുമൊരുമിച്ച് കുഞ്ഞിരാമേട്ടനും,...

Read More >>
‘ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണ്’ : കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

Oct 17, 2024 11:37 AM

‘ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണ്’ : കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

‘ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണ്’ : കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ്...

Read More >>
‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’ - കെ.സുധാകരൻ

Oct 17, 2024 09:51 AM

‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’ - കെ.സുധാകരൻ

‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’ -...

Read More >>
Top Stories

News Roundup