എല്ലാ ദേവാലയങ്ങളിലും എല്ലാവർക്കും പ്രവേശനം അനുവദിക്കപ്പെടണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; ജഗന്നാഥ ക്ഷേത്രോത്സവത്തിന് ഭക്തജനത്തിരക്ക്

എല്ലാ ദേവാലയങ്ങളിലും എല്ലാവർക്കും പ്രവേശനം അനുവദിക്കപ്പെടണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; ജഗന്നാഥ ക്ഷേത്രോത്സവത്തിന് ഭക്തജനത്തിരക്ക്
Feb 25, 2024 11:42 AM | By Rajina Sandeep

(www.panoornews.in)എക്കാലത്തും സഹിഷ്ണുത ഉൾക്കൊണ്ട രാജ്യത്തെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതമെന്നും, എത് മതത്തേയും ഉൾക്കൊള്ളാൻ ആ മതത്തിന് സാധിച്ചിരുന്നുവെന്നും നിയമസഭാ സ്പീക്കർ അഡ്വ.എ എൻ.ഷംസീർ അഭിപ്രായപ്പെട്ടു. എല്ലാ ദേവാലയങ്ങളിലും എല്ലാവർക്കും പ്രവേശനം അനുവദിക്കപ്പെടണം.

ദൈവം സ്നേഹവും, കരുണയും സഹാനുഭൂതിയുമാണ്.ഇവിടെ വെറുപ്പിനും, വിദ്വേഷത്തിനും സ്ഥാനമില്ല. സഹവർത്തിത്വത്തിനും, സാഹോദര്യത്തിനും ഇടം നൽകാതെ ബോധപൂർവ്വം പരസ്പരം യുദ്ധം ചെയ്യാൻ ചിലർ പ്രേരിപ്പിക്കുകയാണിപ്പോൾ. വൈവിധ്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ആശയം മുന്നോട്ട് വെക്കുന്ന രാജ്യമാണ് ഇന്ത്യ.

വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റിയെടുത്തത് നാരായണ ഗുരുവാണ്. ഗുരു ഉഴുതുമറിച്ച മണ്ണിലാണ് പുരോഗമന ചിന്തകളും പ്രസ്ഥാനങ്ങളും ഉയർന്ന് വന്നത്. എന്നാലിപ്പോൾ പ്രതിലോമ വർഗ്ഗീയ ശക്തികൾ കാലത്തെ തിരിച്ചു കൊണ്ടുപോകാൻ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുദർശനങ്ങൾ കൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കണമെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. ശ്രീജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ആലുവ സർവ്വ മത ന്നമ്മളനശതാബ്ദി / ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പിന്നിട്ട എട്ട് വർഷങ്ങൾക്കിടയിൽ മുമ്പെങ്ങുമില്ലാത്ത വിധം കോടി ക്കണക്കിന് രൂപയുടെ വികസനം ക്ഷേത്രത്തിൽ പ്രാവർത്തികമാക്കാനായതിൽ അഭിമാനമുണ്ട്.

ക്ഷേത്രത്തിന് ചുറ്റിലും സൗന്ദര്യവൽക്കരണവും, കുളം നവീകരി ച്ചതുമെല്ലാം ഇതിൽപ്പെടും. അന്തർദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റാനാവുന്ന മ്യൂസിയം അടുത്ത വർഷത്തോടെ യഥാർത്ഥ്യമാകും. ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യർ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ കാവുമ്പായി, ദീപക് ധർമ്മടം, അരയാക്കണ്ടി സന്തോഷ് സംസാരിച്ചു. ടി പി.ഷിജു സ്വാഗതവും, കണ്ട്യൻ ഗോപി നന്ദിയും പറഞ്ഞു.

എഴുന്നള്ളത്തിന് ശേഷം ജഗന്നാഥ് ബീറ്റ്സിൻ്റെ ഉത്സവരാവ് മെഗാപരിപാടി അരങ്ങേറി. ഇന്ന് വൈ: 7 മണിക് ബ്രീ നാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത എന്ന വിഷയത്തിൽ നടക്കുന്ന സാംസ്ക്കാരിക സദസ്സ് കെ.കെ.ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യും. സ്വാമി അസം ഗാനന്ദഗിരി അദ്ധ്യക്ഷത വഹിക്കും. കെ.ജയകുമാർ ഐ.എ.എസ് /എം.വി ജയരാജൻ.എം.ഹേമലത ഐ.പി.എസ്.സംസാരിക്കും. തുടർന്ന് മെലഡി ബീറ്റേർസ് അവതരിപ്പിക്കുന്ന മെഗാസ്റ്റേജ് ഷോ അരങ്ങേറും.

Speaker Adv. A. N. Shamseer that everyone should be allowed to enter all the temples;Devotees throng for Jagannath temple festival

Next TV

Related Stories
കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2025 02:48 PM

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ  തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ  ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

Jul 15, 2025 01:23 PM

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ...

Read More >>
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

Jul 15, 2025 11:14 AM

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി...

Read More >>
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
Top Stories










News Roundup






//Truevisionall