വടകരയിൽ എൽ ഡി എഫ് വിജയിക്കും, ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല -കെ.കെ ശൈലജ

വടകരയിൽ എൽ ഡി എഫ് വിജയിക്കും, ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല -കെ.കെ ശൈലജ
Feb 27, 2024 01:34 PM | By Rajina Sandeep

ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം എടുക്കില്ലെന്നും യു.ഡി എഫ് ഇത് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ലെന്നും വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വിഷയമാക്കേണ്ട ആവശ്യകത ഇല്ല. വടകരയിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി വിജയിക്കും.

രാഷ്ട്രീയം വച്ചും ഇടത് പക്ഷം ജയിക്കണമെന്നത് നാടിൻ്റെ ആവശ്യമാണെന്ന് കൂടി അവർ വ്യക്തമാക്കി. ടി.പി വധം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. യുഡിഎഫ് ഈ വിഷയം ഉയർത്തിയാലും ജനം ഒരു വിഷയമായി ഇതെടുക്കില്ല. ടി.പി വധത്തെ ഇലക്ഷനുമായി ബന്ധപ്പെടുത്തേണ്ട ആവശ്യകതയില്ല.

യഥാർത്ഥ കുറ്റവാളികൾക്ക് ശിക്ഷ കിട്ടണം എന്നേ താൻ പറയുന്നുള്ളൂ. എന്നാൽ നാടിൻ്റെയാകെ പ്രശ്നമാണ് തെരത്തെടുപ്പ് വിഷയം. കേരളത്തിൽ നിന്നുള്ള എം.പിമാർ ഉത്തരവാദിത്വം നിറവേറ്റിയില്ല. എതിർ സ്ഥാനാർഥി ആര് എന്നതല്ല, വികസനം ആണ് പ്രധാനം. ജയിച്ചാൽ മണ്ഡലത്തിൻ്റെ വികസനത്തിന് കൂടെ നിൽക്കും. ജയിച്ചു വരാൻ കഴിയുന്ന ഒട്ടേറെ രാഷ്ട്രീയ സാധ്യത മണ്ഡലത്തിൽ ഉണ്ടെന്നാണ് ബോധ്യമെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ടി പി കേസ് ചർച്ചയാവുകയാണ്. ഇങ്ങനെ ടി പി വികാരം കത്തിനൽക്കുന്ന സമയത്ത്, കെ. മുരളീധരനെപ്പോലെ ശക്തനായ ഒരു എതിരാളിയെ ആവും ശൈലജയ്ക്ക് നേരിടേണ്ടി വരുക. വടകര ലോക്സഭാ മണ്ഡലത്തിൽ കെകെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെ കെ രമ പ്രതികരിച്ചു. വടകരയിൽ ശൈലജ ടീച്ചർ മത്സരിച്ചാൽ പരാജയം നേരിടേണ്ടി വരും.

ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നതുകൊണ്ട് ആർഎംപിക്ക് യാതൊരു പ്രശ്നവുമില്ലെന്നും രമ കൂട്ടിച്ചേർത്തു. വ്യക്തമാക്കുന്നു. വടകരയിൽ ശൈലജക്കെതിരെ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പിപിഇ കിറ്റ് അഴിമതി ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ചർച്ചയാക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കുന്നത്.

LDF will win in Vadakara, people will not take TP murder as an election issue - KK Shailaja

Next TV

Related Stories
റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

Apr 22, 2024 04:02 PM

റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ...

Read More >>
പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് ; ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയക്കും

Apr 22, 2024 11:55 AM

പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് ; ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയക്കും

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി...

Read More >>
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം പൂര്‍ത്തിയായി ;  ഹയർ സെക്കൻഡറി ഫലം മെയ് പത്തോടെ

Apr 22, 2024 10:22 AM

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം പൂര്‍ത്തിയായി ; ഹയർ സെക്കൻഡറി ഫലം മെയ് പത്തോടെ

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ...

Read More >>
വ്യക്തിഹത്യ നേരിട്ടത് ഞാൻ,  സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എൽഡിഎഫ് കൂടെ നിൽക്കുമോ?: ഷാഫി പറമ്പിൽ

Apr 20, 2024 09:30 PM

വ്യക്തിഹത്യ നേരിട്ടത് ഞാൻ, സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എൽഡിഎഫ് കൂടെ നിൽക്കുമോ?: ഷാഫി പറമ്പിൽ

വ്യക്തിഹത്യ നേരിട്ടത് ഞാൻ, സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എൽഡിഎഫ് കൂടെ നിൽക്കുമോ?: ഷാഫി പറമ്പിൽ...

Read More >>
Top Stories