തലശേരി:(www.thalasserynews.in) തലശേരിക്കടുത്ത് മാടപ്പീടിക ഗുംട്ടിയിൽ സ്വകാര്യ ബസ്സിന് പിറകിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ദാരുണാന്ത്യം. ആലക്കോട് സ്വദേശിനി പാറക്കൽ വീട്ടിൽ മേരി ജോസഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 നാണ് അപകടം നടന്നത്. ഭർത്താവിൻ്റെ സ്വദേശമായ നാദപുരം വിലങ്ങാടേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.
കണ്ണൂരിൽ സ്വകാര്യ ക്ലിനിക്കിൽ നഴ്സാണ്. ഭർത്താവ്: ടിജോ. അച്ഛൻ: ജോസഫ് . അമ്മ: ലീലാമ്മ. മകൻ: ആൽബർട്ട് . സഹോദരൻ: പ്രവീൺ. അപകടം നടന്ന ഉടൻ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ന്യൂ മാഹി പോലിസ് ഇൻക്വസ്റ്റ് നടത്തി.
A nurse met a tragic end after being hit by a scooter behind a private bus in Thalassery