---
title: "പുതുച്ചേരി - മാഹി റൂട്ടിൽ  പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ് തുടങ്ങി."
english_title: "New PRTC buses started service on Puducherry - Mahi route."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188627/new-prtc-buses-started-service-on-puducherry-mahi-route"
published_at: "2024-03-01T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1a77e89dbf_Untitled-9_copy.jpg"
keywords: []
---

# പുതുച്ചേരി - മാഹി റൂട്ടിൽ  പുതിയ പി.ആർ.ടി.സി ബസ്സുകൾ സർവ്വീസ് തുടങ്ങി.

> **Lead Summary:** ** **വെള്ളിയാഴ്ച കാലത്ത് പുതുച്ചേരിയിൽ നടന്ന ചടങ്ങിൽ മാഹിയിലേക്കുള്ള ബസ്സ് ഉൾപ്പെടെ 32 ബസ്സുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി എൻ. രംഗസ്വാമി നിർവ്വഹിച്ചു. ചടങ്ങിൽ മന്ത്രിമാരും മാഹി എം.എൽ.എ രമേഷ് പറമ്പത്തും സന്നിഹിതരായിരുന്നു. കാലപഴക്കം ചെന്ന ബസ്സുകൾ മാറ്റി പുതിയ ബസ്സുകൾ അനുവദിക്കണമെന്ന നിയമസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട തൻ്റെ ആവശ്യം അനുവദിച്ചു തന്നതിൽ രമേഷ് പറമ്പത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നന്ദി അറിയിച്ചു.

## Article Content

** **വെള്ളിയാഴ്ച കാലത്ത് പുതുച്ചേരിയിൽ നടന്ന ചടങ്ങിൽ മാഹിയിലേക്കുള്ള ബസ്സ് ഉൾപ്പെടെ 32 ബസ്സുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി എൻ. രംഗസ്വാമി നിർവ്വഹിച്ചു. ചടങ്ങിൽ മന്ത്രിമാരും മാഹി എം.എൽ.എ രമേഷ് പറമ്പത്തും സന്നിഹിതരായിരുന്നു. കാലപഴക്കം ചെന്ന ബസ്സുകൾ മാറ്റി പുതിയ ബസ്സുകൾ അനുവദിക്കണമെന്ന നിയമസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട തൻ്റെ ആവശ്യം അനുവദിച്ചു തന്നതിൽ രമേഷ് പറമ്പത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നന്ദി അറിയിച്ചു.

1990 ലാണ് ഈ റൂട്ടിൽ പി. ആർ. ടി.സി ബസ്സുകൾ ഓടി തുടങ്ങുന്നത്. മൂന്ന് തവണ പുതിയ ബസ്സുകൾ അനുവദിച്ചിരുന്നുവെങ്കിലും നിലവിലുള്ള ബസ്സ് പത്തു വർഷത്തിലധികം പഴക്കമുള്ളതാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ പുതുച്ചേരിയിലേക്ക് യാത്ര ചെയ്യുന്ന നൂറ് കണക്കിന് മാഹിക്കാർക്ക് പുതിയ ബസ്സുകൾ ഏറെ പ്രയോജനപ്രദമായിരിക്കും. മാഹിയിൽനിന്ന് പുതുച്ചേരിയിലേക്ക് പുറപ്പെടുന്ന പുതിയ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് ശനിയാഴ്ച വൈകുന്നേരം മാഹി ടാഗോർ പാർക്കിന് സമീപം നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188627/new-prtc-buses-started-service-on-puducherry-mahi-route)