(www.thalasserynews.in) ചക്കരക്കൽ ടൗണിൽ റെഡിമെയ്‌ഡ് ഷോപ്പ് നടത്തുന്ന പേരാവൂർ സ്വദേശി വിഷ്‌ണുവാണ് പരാതി നൽകിയത്. ചാല ബൈപ്പാസ് റോഡിലെ ഒരു റസ്റ്റോറന്റിൽ നിന്ന് രാത്രി ഓർഡർ ചെയ്ത് വാങ്ങിച്ച ബീഫ് മന്തി ബിരിയാണി കുറച്ചുകഴിച്ച പ്പോഴാണ് ചത്ത പല്ലിയെ വെന്തനിലയിൽ കണ്ടത്തിയത്.
അൽപ്പസമയം കഴിഞ്ഞപ്പോൾ വയറുവേദനയും മറ്റും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് ചക്കരക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്‌ടറെ കാണിച്ചു. ഇന്ന് രാവിലെ ചക്കരക്കൽ ഹെൽത്ത് ഇൻസ്പെക്‌ടറുടെ ശ്രദ്ധയിൽ സംഭവം പെടുത്തുകയും ഫുഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകുകയും ചെയ്‌തു.
ധർമ്മടം ഫുഡ് സേഫ്റ്റി ഓഫീസർ മുഹമ്മദ് തുഫയിൽ, അസി. ഓഫീസർ ബിന്ദുരാജ് എന്നിവർ ഭക്ഷണം പരിശോധിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇവർ അറിയിച്ചു
Dead lizard in beef manthi bought online;Dharmadam Food Safety Officer that strong action will be taken