തലശേരി:(www.thalasserynews.in). വ്യവസ്ഥ ലംഘിച്ച തിന് മോഷണക്കേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. തൊട്ടിൽപ്പാലം മൊയ്ലോത്തറ നാരുള്ള പറമ്പത്ത് ഹൗസിൽ വി.കെ. ഷൈജു(48) വിന്റെ ജാമ്യമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് റദ്ദാക്കിയത്.
കണ്ണൂർ സിറ്റിയിലെ മൊബൈൽഷോപ്പിൽനിന്ന് 19,000 രൂപയുടെ രണ്ട് മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ പ്രതിയാണ് ഷൈജു.
മറ്റു കേസിൽ പ്രതിയാകരു തെന്ന ഉപാധിയോടെയാണ് 2021 ഫെബ്രുവരി 17-ന് ജാമ്യം അനുവദിച്ചത്.
അതിനുശേഷം 2023 ഒക്ടോബർ ഒൻപതിന് രാത്രി തലശ്ശേരി എം.ആർ.എ. ബേക്കറിയിൽനി ന്ന് 2,69,000 രൂപ മോഷണം നടത്തി. ഇതിന് തലശ്ശേരി പോലീസ് ഷൈജുവിനെതിരേ കേസെ ടുത്തു.
പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്‌കുമാർ നൽകിയ ഹർജി പരിഗണിച്ചാണ് ജാമ്യം റദ്ദാക്കിയത്. കണ്ണൂർ ടൗൺ പോ ലീസാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
Thalassery court cancels bail of accused for violating conditions