സമയക്രമത്തെ ചൊല്ലി പാനൂർ - തലശേരി റൂട്ടിൽ ബസ് ജീവനക്കാരുടെ കുടിപ്പക തുടരുന്നു ; 5 ബസുകളുടെ ചില്ലുകൾ തകർത്തു

സമയക്രമത്തെ ചൊല്ലി പാനൂർ - തലശേരി റൂട്ടിൽ  ബസ് ജീവനക്കാരുടെ കുടിപ്പക തുടരുന്നു ; 5 ബസുകളുടെ ചില്ലുകൾ തകർത്തു
Mar 27, 2024 02:09 PM | By Rajina Sandeep

പാനൂർ :(www.thalasserynews.in)  പാനൂർ - തലശേരി റൂട്ടിൽ സമയക്രമത്തെ ചൊല്ലി ജീവനക്കാർ തമ്മിൽ തമ്മിൽ സംഘർഷം തുടരുന്നു. അഞ്ച് സ്വകാര്യബസുകളുടെ ചില്ലുകൾ തകർത്തു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് ബസ് ജീവനക്കാർ തമ്മിൽ ആദ്യം ഏറ്റുമുട്ടിയത്. കണ്ണൂർ - കോഴിക്കോട് - പാനൂർ റൂട്ടിലോടുന്ന കെ.എൽ. 11 ബി.ബി. 2372 അറുമുഖൻ ബസ് ജീവനക്കാരും, തലശേരി - പാനൂർ - നാദാപുരം റൂട്ടിലോടുന്ന കെ.എൽ. 58 എം.1123 പ്രിൻസ് ബസിലെ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്. പാനൂരിൽ നിന്ന് ട്രിപ്പ് കഴിഞ്ഞ് കോപ്പാലത്തെ പെട്രോൾ പമ്പിൽ നിർത്തിയിടാനായി മടങ്ങിയതായിരുന്നു അറുമുഖൻ ബസ്.

പ്രിൻസ് ആവട്ടെ എഞ്ചിൻ പണി കഴിഞ്ഞ് ചമ്പാട്ട് നിർത്തിയിട്ടതുമായിരുന്നു. രാവിലെ പാനൂരിൽ നിന്നെടുത്ത് വൈകീട്ട് പാനൂരിൽ മടങ്ങിയെത്താനാണ് അറുമുഖൻ ബസിൻ്റെ പർമിറ്റ്. വൈകീട്ട് തലശേരിയിൽ നിന്നും പാനൂരിലേക്കുള്ള ഓട്ടത്തിനിടെ തൊട്ടു പിറകിലുള്ള പ്രിൻസ് ബസിൻ്റ വരുമാനത്തെ ബാധിക്കുന്ന തരത്തിൽ ഓടുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഓട്ടത്തിനിടെയുള്ള സമയക്രമത്തെ ചൊല്ലിയായിരുന്നു സംഘർഷം.

അറുമുഖൻ ബസിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം. രണ്ടു ബസ്സുകളും രാത്രിയോടെ പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ കല്ലിക്കണ്ടിയിൽ നിർത്തിയിട്ട വളയം - പാറക്കടവ് - പാനൂർ - തലശേരി റൂട്ടിലോടുന്ന പ്രിൻസ് ബസിൻ്റെ ചില്ല് അർധരാത്രിയിൽ തകർക്കപ്പെട്ടു. പിന്നാലെ പാനൂർ ബസ്സ്റ്റാൻ്റിൽ നിർത്തിയിട്ട KL 58 P 2262 നമ്പർ പ്രിൻസ് ബസിനു നേരെ അക്രമമുണ്ടായി.

ബസിൻ്റെ ചില്ല് പൂർണ്ണമായും തകർന്ന നിലയിലാണ്. തലശേരി ബസ് സ്റ്റാൻ്റിൽ നിർത്തിയിട്ട സായി കൃപ ബസിൻ്റെ ചില്ലും ഒരു സംഘം തകർത്തിട്ടുണ്ട്. സംഭവത്തിൽ 3 സ്റ്റേഷനുകളിലായി കേസുകളെടുത്തു. പ്രശ്നത്തിൽ മോട്ടോർ വാഹന വകുപ്പും ശക്തമായി ഇടപെടും. ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുകയാണെന്നാണ് സൂചന.

Due to the schedule, the bus staff's salary continues on the Panur-Thalassery route;The windows of 5 buses were broken

Next TV

Related Stories
കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ;  നിരവധിപ്പേര്‍ക്ക് പരിക്ക്

Apr 27, 2024 10:50 AM

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ; നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു...

Read More >>
കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 10:39 PM

കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ...

Read More >>
വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 10:16 PM

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ...

Read More >>
ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ

Apr 26, 2024 02:52 PM

ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ

ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ.പി.സി.സി പ്രസിഡണ്ട് ...

Read More >>
'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി.

Apr 26, 2024 11:54 AM

'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി.

കേന്ദ്ര സർക്കാറിൻ്റെ ഫാസിസത്തിനും സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പെന്ന് ...

Read More >>
Top Stories