തലശ്ശേരിയിയുടെ ഹൃദയാക്യം; ; നാടിന്റെ സ്പന്ദനമറിഞ്ഞ് നാട്ടുകാരുടെ സ്നേഹവായ്‌പ്‌ ഏറ്റുവാങ്ങി കെ കെ ശൈലജ

തലശ്ശേരിയിയുടെ ഹൃദയാക്യം;   ;  നാടിന്റെ സ്പന്ദനമറിഞ്ഞ്  നാട്ടുകാരുടെ സ്നേഹവായ്‌പ്‌ ഏറ്റുവാങ്ങി  കെ കെ ശൈലജ
Apr 2, 2024 08:57 PM | By Rajina Sandeep

തലശേരി : നാടിന്റെ സ്പന്ദനമറിഞ്ഞ് നാട്ടുകാരുടെ സ്നേഹവായ്‌പ്‌ ഏറ്റുവാങ്ങി സ്ഥാനാർഥി കെ കെ ശൈലജയുടെ തലശേരി മണ്ഡല പര്യടനം. ബോഗൻവില്ലയിലും കൊന്നപ്പൂവിലും സ്നേഹം നിറച്ചുള്ള ഹൃദ്യമായ സ്വീകരണമായിരുന്നു എങ്ങും. മുത്തുക്കുടയും ബലൂണും ബാൻഡ് മേളവുമായി ഓരോ ഗ്രാമവും സ്ഥാനാർഥിക്കൊപ്പം ചേരുന്നു.

സെൽഫിയെടുത്തും ആലിംഗനം ചെയ്തും പിന്തുണയറിയിച്ചും ആയിരങ്ങൾ. മഹാമാരിക്കാലത്ത്‌ കരുതലായി കൂടെ നിന്ന ടീച്ചറമ്മയെ സ്‌നേഹത്തോടെ ചേർത്തുപിടിക്കുകയാണ്‌ ജനമാകെ. ജീവശ്വാസമായും ഭക്ഷ്യക്കിറ്റായും നാടിന്‌ ഊർജം പകർന്ന സർക്കാറിനെയും അന്നത്തെ ആരോഗ്യമന്ത്രിയെയും ആരും മറക്കുന്നില്ല. താളത്തിൽ ചുവട് വെച്ച് കൊട്ടിക്കയറി വനിതകളുടെ ശിങ്കാരിമേളത്തിന്റെ അമ്പടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയെത്തുന്നത്‌. സ്‌ത്രീകളും കുട്ടികളും ചേർന്നുള്ള നൃത്തത്തിന്റെ അകമ്പടിയോടെയുള്ള വരവേൽപ്‌.

തീരദേശ ഗ്രാമമായ ഗോപാലപ്പേട്ടയിൽ ‘കടലിനക്കരെ പോണോരെ...’ ഗാനത്തിന് ചുവട് വെച്ച് ആവേശത്തിരയിളക്കിയാണ് പ്രിയപ്പെട്ട ടീച്ചറെ ആനയിച്ചത്. നൃത്തവേഷത്തിലെത്തുന്ന കുട്ടികളും സ്വീകരണത്തിന്‌ ഉത്സവാന്തരീക്ഷം പകരുന്നു. ഐ ലവ് യു ടീച്ചറമ്മ എന്നെഴുതിയ പ്ലക്കാർഡേന്തി കുട്ടികളും സ്ഥാനാർഥിക്കൊപ്പം കൂടുന്നു. ജൈവപച്ചക്കറി നൽകിയാണ്‌ കാർഷിക ഗ്രാമമായ മൂഴിക്കര ടീച്ചറെ സ്വീകരിച്ചത്‌. ചൊവ്വാഴ്ച പന്ന്യന്നൂർ ടൗണിൽ നിന്നാരംഭിച്ച മണ്ഡല പര്യടനം രാത്രി താഴെ ചമ്പാടാണ് അവസാനിച്ചത്.

ടീച്ചറുടെ വിജയമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ്‌ ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും ജനം ഒഴുകിയത്‌. സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ ടീച്ചറുടെ ഹൃസ്വമായ വാക്കുകൾ. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ പാർലമെന്റിൽ നിലകൊള്ളുമെന്നും കേരളത്തിന്റെ അവകാശങ്ങൾക്കായി പൊരുതുമെന്നുമുള്ള ഉറപ്പ്‌.

ഇടതുപക്ഷത്തിന്‌ പിന്നിൽ, ടീച്ചർക്കൊപ്പം ആയിരങ്ങളാണ്‌ തലശേരിയിലും അണിചേർന്നത്‌. എൽഡിഎഫ്‌ നേതാക്കളായ കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ , സി പി ഷൈജൻ, അഡ്വ എം എസ്‌ നിഷാദ്, എം ബാലൻ, കെ വിനയരാജ്‌ , രമേശൻ ഒതയോത്ത്‌, വി കെ രാകേഷ്‌ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി. സ്വീകരണ കേന്ദ്രങ്ങളിൽ ടി പി ശ്രീധരൻ , മുഹമ്മദ് അഫ്സൽ, വി സതി, എ രമേശ് ബാബു, എ പി മോഹനൻ, കെ വി രജീഷ്, കെ കെ ജയപ്രകാശ്, എ കെ രമ്യ, എസ് ടി ജയ്സൺ, എം മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.

KK Shailaja felt the pulse of the country and accepted the love loan of the locals.

Next TV

Related Stories
കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2025 02:48 PM

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ  തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ  ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

Jul 15, 2025 01:23 PM

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയ തലശേരിയിലെ സി.ഒ.ടി നസീറിൻ്റെ ഉമ്മ ആമിന ബീവിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം എൽ...

Read More >>
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

Jul 15, 2025 11:14 AM

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി...

Read More >>
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
Top Stories










News Roundup






//Truevisionall