കൂത്തുപറമ്പ: എൻ ഡി എ വടകര ലേകസഭമണ്ഡലം സ്ഥാനാർത്ഥി സിആർ പ്രഫുൽ കൃഷ്ണൻ്റെറോഡ് ഷോ കൂത്തുപറമ്പിൽആവേശക്കടലായി 'വാദ്യമേളങ്ങളുടെയും വർണ്ണ ബലൂണുകളുടെയും അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത് നരേന്ദ്രമോദി സർക്കാറിൻ്റെ മൂന്നാം ഊഴത്തിനായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആവേശപൂർവ്വമാണ് വോട്ടർമാർ സ്ഥാനാർത്ഥിയെ കൂത്തുപറമ്പിൽ വരവേറ്റത്.
കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ -തൊക്കിലങ്ങാടിയിൽ നിന്നാരംഭിച്ച് കൂത്ത്പറമ്പ് ബസ് ൻറാൻ്റിൽ സമാപിക്കുകയായിരുന്നു. ബി ജെ പി കണ്ണൂർ ജില്ല പ്രസിഡണ്ട് എൻ.ഹരിദാസ്, പി സത്യപ്രകാശ്, കെ കെ ധനഞ്ജയൻ, എം.പി സുമേഷ്,സി.കെ സുരേഷ് ബാബു, ടി.കെ സജീവൻ, ഷൈജു മൂര്യാട്, അഡ്വ.ഷിജി ലാൽ,വി. പി ഷാജി മാസ്റ്റർ, എം. കെ രാജീവൻ തുടങ്ങിയവർ നേത്വത്വം നൽകി.
The Praful Krishnanterod show was a frenzy at Koothuparam