കൂത്തുപറമ്പ്:(www.thalasserynews.in) ഏഴു വയസ്സുകാരിക്കും സംസാരശേഷിയില്ലാത്ത സഹോദരിയായ മൂന്ന് വയസ്സുകാരിക്കും നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ടംകുന്നിലെ ഓട്ടോഡ്രൈവർ കെ. വത്സനെ (66) യാണ് തലശ്ശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
2020 ആഗസ്റ്റ് 22ന് ഉച്ചക്ക് 12.30 നാണ് കേസിനാസ്പദമായ സംഭവം. കൂത്തുപറമ്പ് സപ്ലൈകോ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ മാതാവിനൊപ്പം വന്നതായിരുന്നു കുട്ടികൾ. മാതാവ് മാർക്കറ്റിൽ പോയപ്പോൾ കുട്ടികൾ ഓട്ടോറിക്ഷയിലിരുന്നു. ഈ സമയത്ത് സഹോദരങ്ങളായ കുട്ടികൾക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.എ. ബിനു മോഹനാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.
Child sexual abuse in Thalassery: Accused gets 25 years rigorous imprisonment