വടകര : തച്ചോളി ഒതേനന്‍റെയും ഉണ്ണിയാർച്ചയുടെയും പിറന്ന നാടായ കടത്തനാട്ടിൽ പെൺ കളരിക്ക് ആസ്ഥാനം വേണമെന്നത് വടകരയുടെ ആവശ്യം യാഥാർത്ഥ്യമാക്കുമെന്ന് പ്രഫുൽ കൃഷ്ണൻ. മെയ്പ്പയറ്റ്, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നീ പയറ്റുമുറകളിലും കത്തി, ഉറുമി, വാൾ എന്നിവയുടെ അഭ്യാസ മുകളിൽ പ്രസിദ്ധമായ വടകരയിൽ കളരിയെ സംരക്ഷിക്കാൻ മാറി മാറി വന്ന സർക്കാരുകൾ ഒന്നും ചെയ്തില്ല.
കടത്തനാടിന്റെ കളരി ലോക പ്രസിദ്ധമാണ് അത് സംരക്ഷിക്കണം. മോഡിയുടെ മൂന്നാഭരണം ഇത് യാഥാർത്ഥ്യമാക്കാൻ വേണ്ട നടപടികൾ കൈക്കോള്ളും. അതിന് ശക്തിപകരാൽ തന്നെ വിജയിപ്പിക്കണമെന്നും പ്രഫുൽ കൃഷ്ണ അഭ്യർത്ഥിച്ചു. വടകര പാലോളിപ്പാലത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
പത്മശ്രീ മീനാക്ഷി ഗു രുക്കളെ പോലുള്ളവരെ നമുക്ക് ഇനിയും ലഭിക്കണമെങ്കിൽ വടകരയിൽ കളരി അഭ്യാസ പഠിപ്പിക്കാൻ സർവ്വകലാശാല തന്നെ കൊണ്ടു വരാൽ കേന്ദ്ര സർക്കാരിൽ സമർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.എം പി രാജൻ, രാമദാസ് മണലേരി , എം മോഹനൻ, അരിക്കൽ രാജൻ, അഡ്വ.വി സത്യൻ, തിരുവള്ളൂർ മോഹനൻ, വി മനീഷ്, സംഗീത പാനൂർ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
Praful Krishnan will make the headquarter a reality for girls.