അസഭ്യം പറയുന്നവർക്കുള്ള പ്രതിഷേധ സൂചകമാവണം വോട്ടെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ ; തലശേരിയിൽ ആയിരങ്ങൾ അണിചേർന്ന യൂത്ത് വിത്ത് ശൈലജ റോഡ് ഷോ

അസഭ്യം പറയുന്നവർക്കുള്ള പ്രതിഷേധ സൂചകമാവണം  വോട്ടെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ ; തലശേരിയിൽ ആയിരങ്ങൾ അണിചേർന്ന യൂത്ത് വിത്ത് ശൈലജ റോഡ് ഷോ
Apr 17, 2024 09:41 AM | By Rajina Sandeep

തലശേരി:(www.thalasserynews.in)   തലശേരി എൽഡിഎഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവർക്കുള്ള മറുപടി കൂടിയായി വോട്ടവകാശം വിനിയോഗിക്കണമെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. മഹാമാരിയുടെ കാലത്ത്‌ നമ്മുടെ ജീവൻ രക്ഷിച്ച ടീച്ചറോട്‌ നന്ദി പറയാനുള്ള അവസരമാണ്‌ ഈ തെരഞ്ഞെടുപ്പ്‌. രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ടീച്ചറെ വിജയിപ്പിക്കണം.

വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കുന്ന അലവലാതികൾക്കുള്ള സ്ഥാനമല്ല പാർലമെണ്ടെന്ന്‌ പ്രഖ്യാപിക്കാൻ സാധിക്കണം. എൽഡിവൈഎഫ്‌ സംഘടി്പ്പിച്ച്‌ യൂത്ത്‌ വിത്ത്‌ ടീച്ചർ റോഡ്‌ ഷോ തലശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ്‌ ബാധിച്ച എന്നെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌ ടീച്ചറാണ്‌.

മരണാസന്നനായി ആശുപത്രിയിൽ കിടന്നപ്പോൾ കൂടപിറപ്പിനെ പോലെ സ്‌നേഹം നൽകിയ സഹോദരിയാണവർ. അവരെയാണ്‌ സമൂഹമാധ്യമങ്ങളിലൂടെ തെറിവിളിച്ച്‌ അപമാനിക്കുന്നത്‌. കെ കെ ശൈലജക്കെതിരെ അപവാദം പ്രചരിപ്പിക്കാൻ ഓരോ ജില്ലയിലും അലവലാതി സംഘം പ്രവർത്തിക്കുകയാണ്‌.

അമ്മ പെങ്ങന്മാരെ തിരിച്ചറിയാനാവാത്തവരാണ്‌ ടീച്ചറെ അസഭ്യം പറയുന്നത്‌. കെ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചൊദ്യംചെയ്‌തവരാണ്‌ ടീച്ചർക്കെതിരെയും നീങ്ങുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. പി ദിപിൻ അധ്യക്ഷനായി. ചലച്ചിത്രതാരം ഹരിശ്രീ അശോകൻ, മുഹമ്മദ് അഫ്സൽ, പി സനീഷ് എന്നിവർ സംസാരിച്ചു. എൽഡിവൈഎഫ് ജില്ല നേതാക്കൾ പങ്കെടുത്തു. ആൽമരം ബാൻഡിന്റെ സംഗീതവിരുന്നും 'യൂത്ത് വിത്ത് കെ കെ ശൈലജ റോഡ്ഷോ'വിന് മിഴിവേകി.

Minister KB Ganeshkumar said that vote should be a sign of protest for those who utter obscenities;Youth with Shailaja road show in Thalassery

Next TV

Related Stories
തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

Jun 18, 2024 04:22 PM

തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും...

Read More >>
തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

Jun 18, 2024 03:02 PM

തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

തലശേരിയിൽ ബോംബ് പൊട്ടി വയോധികന്...

Read More >>
മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

Jun 18, 2024 02:33 PM

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി...

Read More >>
മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

Jun 18, 2024 01:54 PM

മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി....

Read More >>
നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ

Jun 18, 2024 01:39 PM

നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ

നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി...

Read More >>
പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന് റിപ്പോർട്ടുകൾ

Jun 18, 2024 12:52 PM

പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന് റിപ്പോർട്ടുകൾ

പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന്...

Read More >>
Top Stories

Entertainment News