തലശ്ശേരി:(www.thalasserynews.in) സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് പൈസ കൊടുക്കുന്നവര്‍ 40 രൂപയും നല്‍കുന്നത് നികുതിയാണ്. നികുതിയുടെ ഊറ്റലാണ് ഇവിടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി തലശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൊന്നായ മഞ്ഞോടിയിലെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് പെന്‍ഷന്‍ അവകാശമല്ല ഔദ്യാര്യമാണെന്നാണ്. പെന്‍ഷന്‍ ഔദ്യാര്യമാണെന്ന് പറഞ്ഞവരെ ഇനിയും നിങ്ങള്‍ നെഞ്ചേറ്റണമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഇകഴ്ത്തിയെന്ന് പറഞ്ഞ് പാവപ്പെട്ട തൊഴിലാളികളെ എനിക്ക് നേരെ ഇറക്കിയവര്‍ ആദ്യം പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട കുടിശ്ശികയുള്ള പെന്‍ഷന്‍ കൊടുത്ത് തീര്‍ക്കുകയാണ് വേണ്ടതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
People who think about the lives of common people and do not get pension dues will vote for me in Shafi Paramba