തലശേരി;(www.thalasserynews.in) തലശേരി എ.വി.കെ.നായർ റോഡിൽ പ്രവർത്തിച്ചു വരുന്ന ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ തീ പിടുത്തം. ഫയർ ഫോഴ്സ് മിന്നൽവേഗത്തിൽ എത്തി തീ അണച്ചതിനാൽ വൻ ദുരന്ത മൊഴിവായി. ജ്വല്ലറിയിലെ ഒരു മുറിയിൽ നിന്നും പഴയ സ്വർണ്ണങ്ങൾ ഉരുക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുമാണ് തീ പടർന്നത്.
സീനിയർ ഫയർ ഓഫീസർ പി. ജോയുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം ഉടൻ ഗ്യാസ് സിലിണ്ടറിലെ തീ അണച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. സ്വർണ്ണം ഒരുക്കുന്ന മുറിയിലുണ്ടായിരുന്ന കാർബോഡ് പെട്ടികളും മറ്റും കത്തി നശിച്ചു. തലനാരിഴക്കാണ് വൻ ദുരന്തമൊഴിവായത്. ഫയർ ഓഫിസർ ബിനീഷും സംഘത്തിലുണ്ടായിരുന്നു.
A fire broke out inside Alukas Jewelery in the center of Thalassery;The intervention of the fire force resulted in a huge disaster