വീട്ടിലെത്തി വോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിൽ തലശ്ശേരിയിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്കും, സംസ്ഥാന ഇലക്ട്രൽ ഓഫീസർക്കും പരാതി

വീട്ടിലെത്തി വോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിൽ തലശ്ശേരിയിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്കും, സംസ്ഥാന ഇലക്ട്രൽ ഓഫീസർക്കും പരാതി
Apr 19, 2024 03:54 PM | By Rajina Sandeep

തലശ്ശേരി : ( www.thalasserynews.in ) വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒ മാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുനെന്ന് പരാതി. സംഭവം സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ അഡ്വ സി. ടി സജിത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഇതോടൊപ്പം സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്കും വടകര പാർല്ലി മെൻ്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കി.

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി അസംബ്ലി സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും വിഗലാംഗര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായാണ് പരാതി. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിയിലുള്ള സെക്ടറല്‍ ഓഫീസര്‍മാരും ബിഎല്‍ഒമാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് അനുകൂലമായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും 85 വയസ്സിന് മുകളിലുള്ളവര്‍ക്കും വികലാംഗരായ വോട്ടര്‍മാരെയും വോട്ട് ചെയ്യിക്കാന്‍ വീടുകളിലെത്തുമ്പോള്‍ യു.ഡി.എഫ് ബി.എല്‍ എമാരെ അറിയിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

തലശ്ശേരിയിലെ 109-ാം നമ്പര്‍ ബൂത്തില്‍ മാലതി എന്ന പേരില്‍ 85 വയസ്സിനു മുകളിലുള്ള ഒര് സ്ത്രീയു ടെ വോട്ട് ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.എല്‍.ഒ തന്നെ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഈ നടപടി വളരെ നിയമവിരുദ്ധവും അന്യായവുമാണ്, ഈ സാഹചര്യത്തില്‍, ചീഫ് ഇലക്ഷൻ കമ്മീഷന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍. വടകരയിലെ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഇത്തരം വോട്ടുകള്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്യുപ്പെടും.

അതിനാല്‍, സ്ഥാനാര്‍ത്ഥിയെ പ്രതിനിധീകരിക്കുന്ന ബി.എല്‍.എ മാരുടെ സാന്നിധ്യം ഉറപ്പാക്കാതെ, അനധികൃത വോട്ടുകള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ / ബി. എൽ. ഒ മാര്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് സെക്ടറല്‍ ഓഫീസര്‍മാരെയും/ബിഎല്‍ഒമാരെയും തടഞ്ഞുകൊണ്ടുള്ള അടിയന്തര ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

UDF says there is widespread irregularity in Thalassery in registering votes at home;Complaint to Central Election Commissioner and State Electoral Officer

Next TV

Related Stories
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ;  അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി,  വിധിക്ക് സ്റ്റേയില്ല

Jul 10, 2025 10:38 PM

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല...

Read More >>
ദില്ലിയിൽ ശക്തമായ ഭൂചലനം ;  രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 12:48 PM

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത...

Read More >>
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ മാറ്റി

Jul 10, 2025 10:28 AM

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ...

Read More >>
Top Stories










News Roundup






//Truevisionall