റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്
Apr 22, 2024 04:02 PM | By Rajina Sandeep

റിയാദ് : അറിവുത്സവത്തിന്റെ പൂരത്തിനൊടുവിൽ അഞ്ച് പുരുഷ കേസരികളെ മുട്ടുകുത്തിച്ച് കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.സൗദി അറേബ്യയിലെറിയാദ് ജീനിയസ്-2024' കിരീടം നേടി. ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച പരിപാടിയിലാണ് റിയാദിൽ പ്രവാസിയായ നിവ്യയുടെ നേട്ടം.

കേളി കലാസാംസ്ക‌ാരിക വേദിയുടെ 23-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു. 16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിലെത്തിയ മറ്റു മത്സരാർഥികൾ.

കാതോർത്തും കൺപാർത്തും, ബേക്കേഴ്സ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു.

ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി.ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ നേട്ടം കൊയ്തത്. തലശ്ശേരി വടക്കുമ്പാട് എസ് എൻ പുരത്തെ ദിനേശൻ സുഷമ ദമ്പതികളുടെ മകളാണ് നിവ്യ.

Nivya Simnesh, a native of Kannur won the Riyadh Genius-2024 title

Next TV

Related Stories
കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Feb 17, 2025 02:26 PM

കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക്...

Read More >>
ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; ഒരുമാസം പ്രായമായ കുട്ടി മരിച്ചു

Feb 17, 2025 01:20 PM

ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; ഒരുമാസം പ്രായമായ കുട്ടി മരിച്ചു

ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; ഒരുമാസം പ്രായമായ കുട്ടി...

Read More >>
ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം

Feb 17, 2025 11:23 AM

ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം

ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം...

Read More >>
'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് ബിജെപി

Feb 17, 2025 10:15 AM

'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് ബിജെപി

'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന്...

Read More >>
ഒരു സ്റ്റേഡിയത്തിന്റയത്ര വലിപ്പമുള്ള നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു ; മുന്നറിയിപ്പുമായി നാസ

Feb 16, 2025 09:42 PM

ഒരു സ്റ്റേഡിയത്തിന്റയത്ര വലിപ്പമുള്ള നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു ; മുന്നറിയിപ്പുമായി നാസ

ഒരു സ്റ്റേഡിയത്തിന്റയത്ര വലിപ്പമുള്ള നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക്...

Read More >>
8 മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു ; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്

Feb 16, 2025 11:17 AM

8 മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു ; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്

8 മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു ; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്...

Read More >>
Top Stories

News Roundup