വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി - ഷാഫി പറമ്പിൽ

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി - ഷാഫി പറമ്പിൽ
Apr 24, 2024 09:27 AM | By Rajina Sandeep

വടകര: (www.thalasserynews.in) വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താൻ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല. എതിർ സ്ഥാനാർഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എൻ്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നൽകിയപ്പോഴാണ് വക്കീൽ നോട്ടീസ് അയക്കാൻ നിർബന്ധിതനായത്. തനിക്ക് എതിർ സ്ഥാനാർഥി വക്കീൽ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല,

തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ആരോടും താൻ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകൾ കാണാൻ തന്നെ താൽപര്യമില്ല. ഒരു പോസ്റ്റിൻ്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങൾ പറഞ്ഞ് വോട്ട് ചോദിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ. അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നൽകിയത്.

In Vadakara, confidence increased as you went to the base - Shafi Parampil

Next TV

Related Stories
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു...

Read More >>
77-ാം വയസിൽ  പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

May 9, 2025 08:43 AM

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ...

Read More >>
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം  രാജിവച്ചു

May 8, 2025 07:30 PM

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം ...

Read More >>
തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ  യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

May 8, 2025 06:16 PM

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ,...

Read More >>
Top Stories