പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും

പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ  ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും
Apr 25, 2024 01:16 PM | By Rajina Sandeep

 തലശ്ശേരി: വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും നടക്കും. 27 ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടരി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്ക്കാര സമർപ്പണം നടത്തും. ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്ക്കാരം) ചാലക്കര പുരുഷു (മാധ്യമ പുരസ്ക്കാരം) രവീന്ദ്രൻ പൊയിലൂർ ( ശ്രീ നാരായണീയ സാംസ്ക്കാരിക പ്രവർത്തകൻ) സജിത് നാരായണൻ (ശ്രീ നാരായണീയ ദർശന സംഘാടകൻ) രാജേഷ് അലങ്കാർ ( ശ്രീ നാരായണിയ പ്രചാരകൻ) സിബിൻഹരിദാസ് (കഥാകാരൻ) ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം) എന്നിവരാണ് പുരസ്ക്കാര ജേതാക്കൾ 'ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പ്രസിഡണ്ട് രാംദാസ് കതിരൂർ അദ്ധ്യക്ഷതവഹിക്കും. കവയിത്രി ഡോ:ഷൈനി മീരവാഗ്ഭടാനന്ദഗുരുവിൻ്റെ ഛായാപടത്തിൽ ഭദ്ര ദീപം കൊളുത്തും. കോലത്തുകരരാജലക്ഷ്മി അജയൻ,ഷൈജ കൊടുവള്ളി സംസാരിക്കും.

ഗിരീഷ് സദാശിവൻ പുസ്തകപരിചയം നടത്തും. ചെമ്പഴന്തിയിലെ ശ്രീ നാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ എസ്. ശിശുപാലൻ, കോലത്തുകരക്ഷേത്ര സമാജം പ്രസിഡണ്ട് ജി.ശിവദാസൻ , സുകേഷ് (റിട്ട: ഐ.പി.എസ്) എന്നിവർ പുസ്തകം ഏറ്റുവാങ്ങും.

പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് തിരുവനന്തപുരം കാവ്യവേദിയുടെ കവിയരങ്ങ് അരങ്ങേറും. വിശ്വംഭരൻ രാജസൂയ്യം മോഡറേറ്ററായിരിക്കും. ശാസ്ത്രീയ നൃത്ത പരിപാടി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയുണ്ടാകും.

Award for talents: Will be distributed at Kulathur on the birthday of Vagbhatanandguru

Next TV

Related Stories
ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

May 5, 2024 10:15 AM

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ...

Read More >>
റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

May 4, 2024 11:08 PM

റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ്...

Read More >>
ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന്  തലശേരിയിൽ തുടക്കം.

May 4, 2024 02:35 PM

ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന് തലശേരിയിൽ തുടക്കം.

ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന് തലശേരിയിൽ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 4, 2024 01:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
Top Stories










News Roundup