റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു
May 4, 2024 11:08 PM | By Rajina Sandeep

(www.thalasserynews.in) കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുവർക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി. അതിനിടെ മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിൽ ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുത്തിട്ടില്ല. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി .

മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി. പൊലീസ് യദുവിൻറെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തിയത്.

ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു. പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കന്റോൺമെന്റ് പൊലീസിനോട് അന്വേഷിച്ച് നടപടി എടുക്കാൻ നിർദേശിച്ചത്. എന്നാൽ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല

Argument on the road;The Cantonment Police registered a case against five persons including Mayor Arya Rajendran and MLA Sachindev

Next TV

Related Stories
തലശേരിയിൽ  വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

May 18, 2024 02:48 PM

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 18, 2024 12:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 10:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

May 17, 2024 08:31 PM

അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര...

Read More >>
സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും

May 17, 2024 05:03 PM

സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും

സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29...

Read More >>
മരുന്നുവാങ്ങാനായി തലശേരിയിലേക്ക്  ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

May 17, 2024 12:20 PM

മരുന്നുവാങ്ങാനായി തലശേരിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

മാനഭംഗ ശ്രമം ചെറുത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും...

Read More >>
Top Stories

News Roundup