മായമില്ലാത്ത ഭക്ഷണം ഗ്യാരൻറി ; കഫെ ദിനേശ് പത്താം വാർഷിക നിറവിൽ

മായമില്ലാത്ത ഭക്ഷണം ഗ്യാരൻറി ; കഫെ ദിനേശ് പത്താം വാർഷിക നിറവിൽ
May 4, 2024 05:36 PM | By Rajina Sandeep

തലശേരി :(www.thalasserynews.in)വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി ഒമ്പത് വർഷം മുൻപ് 2015 മേയ് ആദ്യവാരം തലശേരിയിൽ തുടങ്ങിയ കഫെ ദിനേശിന് പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടിയെന്ന് കേരള ദിനേശ് കേന്ദ്രസംഘം ചെയർമാൻ എം.കെ. ദിനേശ് ബാബു പറഞ്ഞു.. കൃത്രിമമില്ലാത്തതും രുചികരവുമായ ഭക്ഷണങ്ങൾ മാത്രം ഇവിടെ വിളമ്പുമെന്ന് തുടക്കത്തിൽ നൽകിയ വാഗ്ദാനം ഇതേ വരെ പാലിക്കാനായതായി അദ്ദേഹം പറഞ്ഞു.

ദൈനം ദിനം ആയിരത്തോളം പേർ ഇവിടെ എത്തി ഭക്ഷണം കഴിച്ച് സംതൃപ്തരായി പോവുന്നുണ്ട്.  ഉപഭോക്താക്കൾക്ക് നേരിട്ട് കാണാനാവുന്ന അടുക്കളയാണ് കഫെ ദിനേശിന്റെ മറ്റൊരു പ്രത്യേകത.. സ്വന്തം ഫാക്ടറിയിൽ തയ്യാറാക്കുന്ന കറി പൌഡർ, അടക്കമുള്ള ദിനേശ് ഉൽപന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മായമില്ലാത്ത  ആഹാര പദാർത്ഥങ്ങൾ കഫെ ദിനേശിന്റെ ഗാരന്റിയാണെന്നും സ്ഥാപനം പത്താം വാർഷികത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഡയറക്ടർ ബോർഡ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചെയർമാൻ വിശദീകരിച്ചു .

പ്രതിസന്ധികൾ നേരിടുന്നബീഡി വ്യവസായത്തിൽ കര കയറാൻ  തലശ്ശേരിയിലെ  പ്രൈമറി സഹകരണ സംഘമാണ് ഹോട്ടൽ നടത്തിപ്പിനായി ആദ്യം മുന്നിട്ടിറങ്ങിയത്. നിലവിൽ ബീഡി തെറുപ്പ് മേഖലയിൽ നിന്നും വന്ന 16 തൊഴിലാളികൾ തലശ്ശേരിയിലെ കഫെ ദിനേശിലുണ്ട്. പ്രോവിഡണ്ട് ഫണ്ട് ഉൾപെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നൽകുന്നുണ്ടെന്നും ചെയർമാൻ വെളിപ്പെടുത്തി.

പത്താം വാർഷിക ഭാഗമായി മാടപ്പീടിക ബ്രാഞ്ച് കെട്ടിടത്തിൽ ദിനേശ് കഫെയുടെ ഒരു യൂണിറ്റ് കൂടി ആരംഭിച്ചിട്ടുണ്ട്. എല്ലാം ചേർത്ത് ഇന്നിപ്പോൾ  കണ്ണൂർ, കാസർ കോഡ്, കോഴിക്കോട് ജില്ലകളിലായി 11 ഹോട്ടലുകൾ ദിനേശ് സഹകരണ സംഘം വിജയകരമായി നടത്തുന്നുണ്ട്. മുക്കിന് മുക്കിന് ഹോട്ടലുകളും സമീപത്ത് തന്നെ ഹോസ്പിറ്റലുകളും എന്ന രീതിയാണ് ഇപ്പോൾ കാണാനാവുന്നത്.

എന്നാൽ ദിനേശിന്റെ കഫെകളിൽ ഭക്ഷണം കഴിക്കുന്ന ആർക്കും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ നടത്തേണ്ടിവരില്ലെന്നും ചെയർമാൻ പറഞ്ഞു. വാഴയിൽ വാസു, വാഴയിൽ സതി, കേന്ദ്രസംഘം സിക്രട്ടറി കിഷോർ കുമാർ, തലശ്ശേരി സംഘം സിക്രട്ടറി അയന സുധാകരൻ, തലശ്ശേരി സൊസൈറ്റി ഭരണ സമിതി അംഗങ്ങളായ കാത്താ ണ്ടി റസാഖ്, സുരാജ് ചിറക്കര, എസ്.ടി. ജയ്സൺ,എന്നിവരും സംബന്ധിച്ചു -

Flawless Food Guaranteed;d;Cafe Dinesh celebrates its 10th anniversary

Next TV

Related Stories
തലശേരിയിൽ  വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

May 18, 2024 02:48 PM

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 18, 2024 12:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 10:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

May 17, 2024 08:31 PM

അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര...

Read More >>
സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും

May 17, 2024 05:03 PM

സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും

സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29...

Read More >>
മരുന്നുവാങ്ങാനായി തലശേരിയിലേക്ക്  ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

May 17, 2024 12:20 PM

മരുന്നുവാങ്ങാനായി തലശേരിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

മാനഭംഗ ശ്രമം ചെറുത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും...

Read More >>
Top Stories










News Roundup