തലശേരി:(www.thalasserynews.in) ഡ്രൈവിംഗ് മേഖലയിലെ പരിഷ്കരണ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേർസ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ തലശ്ശേരി സബ്ബ് ആർ ടി ഒ ഓഫിസിലേക്ക് വിലേക്ക് മാർച്ചും ധർണ്ണയും നടത്തി.അസോസിയേഷൻ ജില്ലാ സിക്രട്ടറി ഷാജി അക്കരമ്മൽ ഉദ്ഘാടനംചെയ്തു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൻ്റെ പേരിൽ സർക്കാർ ധൃതിപിടിച്ച് നടപ്പിലാക്കുന്ന സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേർസ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ തലശ്ശേരി സബ്ബ് ആർ ടി ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി എരഞ്ഞോളിപാലത്തിന് സമീപത്ത് നിന്നും ആംരംഭിച്ച മാർച്ച് സബ്ബ് ആർ ടി ഓഫീസ് ഗേറ്റിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധയോഗം ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേർസ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻജില്ലാ സിക്രട്ടറി ഷാജി അക്കരമ്മൽ ഉദ്ഘാടനംചെയ്തു. യാഥാർത്യം പരിശോധിക്കാതെയുളള തീരുമാനം അശാസ്ത്രീയമാണെന്നും ആവശ്യം അംഗീകരിക്കാത്ത പക്ഷം ശക്തമായ സമരം തുടരുമെന്ന് ഷാജി അക്കരമ്മൽ പറഞ്ഞു.
അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ് പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സിക്രട്ടറി ടി.കെ ഷാജി ,ഇ.പിപ്രഷീജ്, മിനി , വി. അനിൽകുമാർ, എന്നിവർ നേതൃത്വം നൽകി.
Improvements in driving;The driving instructors marched to Thalassery RT office with strong criticism against the Transport Minister