തലശ്ശേരി:(www.thalasserynews.in)കഴിഞ്ഞ ദിവസമാണ് പൈപ്പ് പൊട്ടിയത്. റോഡിൽ വന്‍ ഗര്‍ത്തവും രൂപപ്പെട്ടിരുന്നു. ഇക്കാര്യം ട്രൂ വിഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തലശേരി ടിസി മുക്ക് ഭാഗത്ത് പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ മാസം രണ്ടു തവണയാണ് ഇത്തരത്തില്‍ പൈപ്പ് പൊട്ടിയത്. ചൊവ്വാഴ്ച പുലർച്ചെ പൊട്ടിയ പൈപ്പ് നന്നാക്കാൻ ബുധനാഴ്ച്ചയാണ് ആളെത്തിയത്.
പൈപ്പ് ഓഫ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ എടുക്കാത്തത് കാരണം ലിറ്ററുകണക്കിന് വെള്ളമാണ് പാഴായത്. ഈ ഭാഗത്ത് റോഡും അപകടാവസ്ഥയിലായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന വഴിയാണിതെന്നതു കൊണ്ടു തന്നെ ഇടക്കിടെയുള്ള പൈപ്പ് പൊട്ടൽ യാത്രക്കാർക്കും തലവേദനയാണ്.
The problem of broken drinking water supply pipe on railway station road in Thalassery TCIMUK has been resolved.