May 24, 2024 04:21 PM

തലശ്ശേരി:(www.thalasserynews.in) തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ ഒരു ഭാഗത്തു മഴ ക്കാലപൂർവ ശുചീകരണം തകൃതിയായി നടക്കുമ്പോൾ നഗരസഭയിലെ കണ്ടിക്കൽ പ്രദേശത്ത് മാലിന്യം തള്ളുന്നതു പതിവാകുന്നു. നഗരസഭയും നാട്ടുകാരും ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കണ്ടിക്കൽ പ്രദേശം വർഷങ്ങൾക്കു മുമ്പുള്ള പെട്ടിപ്പാലമാകും. രാത്രിയുടെ മറവിലാണ് കണ്ടിക്കൽ പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നത്.

വിവാഹ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ, മത്സ്യ വെയ്സ്റ്റുകൾ എന്നിവ ഇവിടേക്കെത്തുകയാണ്. എരഞ്ഞോളി പുഴയുടെ തീരത്തും കണ്ടൽക്കാടു കളിലും പ്ലാസ്റ്റ‌ിക് മാലിന്യങ്ങൾ ഉൾപ്പെടെ മാലിന്യം കൂടിക്കിടക്കുകയാണ്. പുഴയോരത്ത് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും വേറെയും. ഈ ഭാഗത്തൊന്നും യാതൊരു ശുചീകരണ പ്രവർത്തനവും ഇല്ല.

മഴപെയ്താൽ മാലിന്യങ്ങൾ പുഴയിൽ നിറയും. ഫലത്തിൽ ഒരു നാടിൻ്റെ ആവാസവ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്ന കാഴ്ചകളായിട്ടും ഒരു നടപടിയും നഗരസഭ എടുത്തിട്ടില്ല. പകർച്ചവ്യാധികളുൾപ്പടെ പടർന്ന് പിടിക്കാനുള്ള സാധ്യതയേറിയിട്ടും ആരോഗ്യ വകുപ്പും ഒന്നുമറിഞ്ഞിട്ടില്ല.

അമ്മയും കുഞ്ഞും ആശുപത്രി, ബസ് സ്റ്റാൻ്റ് എന്നിവ കണ്ടിക്കലിൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. മുൻപ് എരഞ്ഞോളി പുഴയോരം സൗന്ദര്യവൽക്കരണത്തിനു പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കുറച്ചു പ്രവൃത്തി നടക്കുകയും ചെയ്തിരുന്നു. എരഞ്ഞോളി പഞ്ചായത്ത് പരിധിയിൽ പുഴയുടെ ഓരം ശുചീകരി ക്കുകയും നടപ്പാതയും വിശ്രമിക്കാനുള്ള ഇടവും ഒരുക്കി മനോഹരമാക്കിയിട്ടുണ്ടെങ്കിൽ അതിനു നേർ വിപരീത ദിശയിൽ വിപരീതമായ കാഴ്ചയാണുളളത്.

If the Thalassery Municipal Corporation does not wake up, Kandikkal will become a dumping ground.

Next TV

Top Stories