റീമൽ ചുഴലിക്കാറ്റ് നാളെ കരതൊടും, ബംഗാളിലും, ഒഡീഷയിലും ജാഗ്രത നി‍ർദ്ദേശം ; കേരളത്തിന് ഭീഷണിയില്ല

റീമൽ ചുഴലിക്കാറ്റ് നാളെ കരതൊടും, ബംഗാളിലും, ഒഡീഷയിലും ജാഗ്രത നി‍ർദ്ദേശം ; കേരളത്തിന് ഭീഷണിയില്ല
May 25, 2024 07:09 PM | By Rajina Sandeep

(www.thalasserynews.in)  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് നാളെ കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേരളത്തിന് റീമൽ ചുഴലിക്കാറ്റ് കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് വ്യക്തമാകുന്നത്. നാളെ കരതൊടുന്ന റീമൽ ചുഴലിക്കാറ്റിന്‍റെ ശക്തി മറ്റന്നാളോടെ കുറയും. മറ്റന്നാൾ വരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12  മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യത.

തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറി അർധരാത്രിയോടെ ബംഗ്ലാദേശ് - സമീപ പശ്ചിമ ബംഗാൾ - തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Cyclone Riemal to make landfall tomorrow, alert in Bengal, Odisha;There is no threat to Kerala

Next TV

Related Stories
ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍ ; സ്പീക്കറാവുന്നത് തുടർച്ചയായ രണ്ടാം തവണ

Jun 26, 2024 11:48 AM

ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍ ; സ്പീക്കറാവുന്നത് തുടർച്ചയായ രണ്ടാം തവണ

ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു....

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 26, 2024 11:34 AM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ പിടിയിലായി

Jun 26, 2024 10:36 AM

മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ പിടിയിലായി

മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ...

Read More >>
Top Stories