തലശേരി:(www.thalasserynews.in) തെരുവോരത്ത് ഉറങ്ങിക്കിടന്ന വയോധികന് നേരെ വധ ശ്രമം. ബസ്സ്സ്റ്റാൻഡിന് സമീപത്തെ കോഫി ഹൗസ് കെട്ടിടത്തിന് സമീപം രാവിലെ ആറരയോടെയാണ് വധ ശ്രമം നടന്നത്.
അക്രമത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ തളിപറമ്പ് മാവിച്ചേരിയിലെ റംലാൻ കുട്ടി ( 7I) പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലാണുള്ളത്. മദ്യപിച്ച് കിടന്നിരുന്ന റംലാൻ കുട്ടിയുടെ തലയിൽ ആരോ സിമൻ്റ് കട്ട എടുത്ത് അടിക്കുകയായിരുന്നുവെന്നാണ് വിവരം.

പോലീസ് എത്തി തലശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
An attempt was made to kill an elderly man who was sleeping on the street in Thalassery;A 70-year-old man was seriously injured