---
title: "തിരുവങ്ങാടെത്തി ശ്രീരാമനെ തൊഴുത് വണങ്ങി  കേന്ദ്രമന്ത്രി സുരേഷ്ഗോപി"
english_title: "Union Minister Suresh Gopi came to Thiruvananthapuram and paid obeisance to Lord Ram"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211836/union-minister-suresh-gopi-came-to-thiruvananthapuram-and-paid-obeisance-to-lord-ram"
published_at: "2024-06-13T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a869ed2455_Untitled-2_copy.jpg"
keywords: []
---

# തിരുവങ്ങാടെത്തി ശ്രീരാമനെ തൊഴുത് വണങ്ങി  കേന്ദ്രമന്ത്രി സുരേഷ്ഗോപി

> **Lead Summary:** **തലശ്ശേരി : ** കേന്ദ്രമന്ത്രി സുരേഷ് ഗോപി രാവിലെ 10.40 ഓടെയാണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിയത്. കേന്ദ്രസഹമന്ത്രിയെ ക്ഷേത്രം ഭാരവാഹികളുൾപ്പടെയുള്ളവരും, ഭക്തരും ചേർന്ന് സ്വീകരിച്ചാനയിച്ചു. സുരേഷ് ഗോപി വരുന്നതറിഞ്ഞ് രാവിലെ തന്നെ സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർ ക്ഷേത്രത്തിലെത്തിയിരുന്നു.

## Article Content

**തലശ്ശേരി : ** കേന്ദ്രമന്ത്രി സുരേഷ് ഗോപി രാവിലെ 10.40 ഓടെയാണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിയത്. കേന്ദ്രസഹമന്ത്രിയെ ക്ഷേത്രം ഭാരവാഹികളുൾപ്പടെയുള്ളവരും, ഭക്തരും ചേർന്ന് സ്വീകരിച്ചാനയിച്ചു. സുരേഷ് ഗോപി വരുന്നതറിഞ്ഞ് രാവിലെ തന്നെ സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർ ക്ഷേത്രത്തിലെത്തിയിരുന്നു.

എല്ലാവരെയും സ്നേഹാഭിവാദ്യം ചെയ്താണ് സുരേഷ് ഗോപി ക്ഷേത്രത്തിൽ കയറി ശ്രീരാമനെ തൊഴുതത്. അല്പനേരം ക്ഷേത്രത്തിൽ പ്രാർത്ഥനാനിമഗ്നനായ ശേഷം ക്ഷേത്രം തന്ത്രിയിൽ നിന്നും പ്രസാദമുൾപ്പടെ സ്വീകരിച്ചാണ് അദ്ദേഹം മടങ്ങി യത്.

പി. സത്യപ്രകാശ് ബിജു എളക്കുഴി തുടങ്ങിയ നേതാക്കളും പ്രവർത്തകരും കൂടെയുണ്ടായിരുന്നു. കേന്ദ്ര മന്ത്രിയെയും കാത്ത് മാധ്യമപ്പടയും എത്തിയിരുന്നു. നേരത്തെയും പല തവണ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ അദ്ദേഹം സന്ദർശനത്തിനെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211836/union-minister-suresh-gopi-came-to-thiruvananthapuram-and-paid-obeisance-to-lord-ram)