കാസർകോട്: (www.thalasserynews.in) പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷമുണ്ടായ സംഘർഷക്കേസുകൾ നടത്തുന്നതിൽ ഡി.സി.സിക്ക് വീഴ്ചയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. സിപിഎം കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസുകാർക്ക് നിയമപരിരക്ഷ ഉറപ്പാക്കിയില്ലെന്നും കണ്ടെത്തൽ.

അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി. സംഘർഷക്കേസുകളിൽ ഒരുതരത്തിലുള്ള നിയമപിന്തുണയോ സാമ്പത്തിക പിന്തുണയോ പ്രവർത്തകർക്ക് നൽകിയിട്ടിയില്ല.
കാസർകോട് ജില്ലയിൽ 25ഓളം രക്തസാക്ഷികളാണ് കോൺഗ്രസിനുള്ളത്. ഇവരുടെ കുടുംബങ്ങളെ അവഗണിക്കുന്നു. തുടങ്ങിയ ഗുരുതരമായ വിമർശനങ്ങളാണ് റിപ്പോർട്ടിലുള്ളത്. രക്തസാക്ഷികളുടെ കുടുംബത്തെ നേരിട്ട് കണ്ടാണ് രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്നുള്ള ശിപാർശകളും റിപ്പോർട്ടിലുണ്ട്.
Periya Double Murder;The investigation committee found that the DCC was at fault