(www.thalasserynews.in) സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള ചർച്ചകൾ സജീവമായതോടെ കോൺഗ്രസിലും ചർച്ചകൾ ചൂട് പിടിക്കുകയാണ്. പാലക്കാട് കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർത്ഥി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിനിമാതാരം രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുകയെന്നും റിപ്പോർട്ടുണ്ട്.
പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാർത്ഥിത്വത്തിൽ പ്രഥമ പരിഗണനയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പടെ കോൺഗ്രസ് പ്രചാരണത്തിൽ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോൺഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്.
ഷാഫി പറമ്പിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അതിനിടെ പാലക്കാടെങ്കിലും മുരളിയേട്ടന് കൊടുക്കാമൊ എന്നാവശ്യവുമായി പത്മജ വേണുഗോപാൽ രംഗത്തെത്തി.
Reports are that Ramesh Pisharadi may be the surprise candidate of Palakkad Congress