പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 3 സപ്ലിമെന്ററി അലോട്ട്മെന്റുകൾ കഴിഞ്ഞുവെന്നും രണ്ട് അലോട്ട്മെന്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ജൂലൈ 2ന് സപ്ലുമെന്ററി അപേക്ഷ ക്ഷണിക്കും. 421621 പേരാണ് അപേക്ഷ നൽകിയത് .മെറിറ്റിൽ 268192 അഡ്മിഷൻ നൽകി.

അലോട്ട്മെന്റ് നൽകിയിട്ടും 77997 പേർ പല കാരണങ്ങളാൽ പ്രവേശനം നേടിയില്ല. ആകെ ഒഴിവുകൾ 113833.അലോട്ട്മെന്റ് നൽകിയിട്ടും 77997 പേർ പല കാരണങ്ങളാൽ പ്രവേശനം നേടിയില്ല. ആകെ ഒഴിവുകൾ 113833. സംസ്ഥാനത്തെ ഇനി പ്രവേശനം നേടാനുള്ളവരുടെ എണ്ണം 26985കണക്കുകൾ വെച്ചാണ് താൻ മറുപടി പറയുന്നത് എന്നും മന്ത്രി പറഞ്ഞു.
എംഎസ്എഫ് പ്രവർത്തകർ മലപ്പുറത്ത് അക്രമം നടത്തുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് എംഎസ്എഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ ഇടപെടണം എന്നും മന്ത്രി പറഞ്ഞു. അൻ എയ്ഡഡ് ഒഴിവാക്കിയാൽ 2954 സീറ്റുകൾ മാത്രമാണ് ഒഴിവുകൾ.
മാധ്യമങ്ങൾ പാർവതികരിച്ച് വാർത്ത നൽകുന്നു. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ്കൾ കൂടി കഴിയുമ്പോൾ ഈ കണക്കുകൾ കുറയും.വിഷയം രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം.
ഏറ്റവും കൂടുതൽ ബാച്ചുകൾ ഷിഫ്റ്റ് ചെയ്തത് മലപ്പുറത്താണ്. ഒന്നാമത്തെ അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് തന്നെ സമരം ആരംഭിച്ചു. മലപ്പുറത്തെ എല്ലാ എംഎൽഎമാരുമായും സംസാരിക്കും.
കണക്കുകൾ ബോധ്യപ്പെടുത്തും എന്നും മന്ത്രി പറഞ്ഞു. ആഗ്രഹിച്ച ബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ല എന്നത് പരിഹരിക്കാൻ കഴിയാത്ത വിഷയമാണെന്നുംമെരിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Plus One classes to start on June 24 - Minister V Sivankutty