---
title: "കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുപോയ ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേർക്ക് പരിക്ക്"
english_title: "A bus from Kozhikode to Bengaluru met with an accident;Many people were injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/215316/a-bus-from-kozhikode-to-bengaluru-met-with-an-accidentmany-people-were-injured"
published_at: "2024-06-27T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cf70043288_667cf11d2eabe_bus.jpg"
keywords: []
---

# കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുപോയ ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** ** ** കോഴിക്കോട്ടുനിന്ന് ബുധനാഴ്ച രാത്രി ബെംഗളൂരിലേക്ക് പോയ കർണാടക ആർ.ടി.സി.യുടെ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ രാംനഗറിലെ ബിഡദിയിൽ വെച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

** ** കോഴിക്കോട്ടുനിന്ന് ബുധനാഴ്ച രാത്രി ബെംഗളൂരിലേക്ക് പോയ കർണാടക ആർ.ടി.സി.യുടെ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ രാംനഗറിലെ ബിഡദിയിൽ വെച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായ പരിക്കുണ്ട്. ബസിൻ്റെ പിൻസീറ്റുകളിൽ ഉള്ളവർ മാത്രമാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. പരിക്കേറ്റവരെ ഉടൻതന്നെ ബിഡദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്‌വേയിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ബസ് തെറ്റായ വശത്തേക്ക് കയറിയാണ് ഇടിച്ചത്. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/215316/a-bus-from-kozhikode-to-bengaluru-met-with-an-accidentmany-people-were-injured)