ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ദുർബലമായി, ഒപ്പം കാലവർഷവും; കേരളത്തിൽ മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ദുർബലമായി, ഒപ്പം കാലവർഷവും; കേരളത്തിൽ മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
Jun 29, 2024 05:38 PM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in)  കേരളത്തിൽ കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഇതോടെ കേരളത്തിൽ ദുർബലമായിട്ടുണ്ട്.

വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.

അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.

അതേസമയം ഇന്ന് കേരളത്തിലെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം - മഞ്ഞ അലർട്ട് 29-06-2024 : വയനാട്, കണ്ണൂർ, കാസറഗോഡ് 30-06-2024 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 01-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള തീരത്തും, തമിഴ്‌നാട് തീരത്തും 30-06-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

Low pressure over Bay of Bengal weakened, along with monsoon;Yellow alert in only three districts in Kerala

Next TV

Related Stories
നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 10:08 PM

നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു. കത്തിനശിച്ചത് എണ്ണായിരത്തോളം...

Read More >>
പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്

Jul 1, 2024 08:00 PM

പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്

പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തതിന് യുവാവിന്റെ പേരിൽ...

Read More >>
ഭാരതീയ ന്യായ സംഹിത ; കേരളത്തിലെ ആദ്യ കേസ് രജിസ്റ്റർ  ചെയ്തു

Jul 1, 2024 06:55 PM

ഭാരതീയ ന്യായ സംഹിത ; കേരളത്തിലെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

രാജ്യത്ത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റർ...

Read More >>
20 ലിറ്റർ  മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

Jul 1, 2024 03:30 PM

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

മാഹിയിൽ നിന്നും വിലക്കുറച്ച് ലഭിക്കുന്ന മദ്യം കേരളത്തിൽ എത്തിച്ച് അധിക വിലക്ക് വില്പന നടത്തുന്ന ആളാണ്...

Read More >>
ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 1, 2024 03:22 PM

ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ...

Read More >>
സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജ്

Jul 1, 2024 02:38 PM

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്...

Read More >>
Top Stories










News Roundup