കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു

കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു
Jun 27, 2024 02:07 PM | By Rajina Sandeep

കണ്ണൂർ: കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം. നിരവധി വീടുകള്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ തകർന്നു. വൈദ്യുതി തുണുകളും ട്രാൻസ്ഫോർമറുകളും കടപുഴകിമലയോരത്താണ് കനത്ത നാശമുണ്ടായത്.

നിരവധി വിടുകളാണ് ശക്തിയാർജ്ജിച്ച പേമാരിയില്‍ തകർന്നത്. ഇതിനൊപ്പം കണ്ണൂരില്‍ കടല്‍ക്ഷോഭവും അതിരൂക്ഷമാണ് പയ്യാമ്പലം ബീച്ചിലെ താഴ്ന്ന പ്രദേശങ്ങള്‍ കടലെടുത്തു. കോർപറേഷൻ പുതുതായി നിർമ്മിച്ച പുലിമുട്ട് കനത്ത തിരമാലയില്‍ തകർന്നു. പുലിമുട്ടിൻ്റെ ദൂരെ കടലിൻ്റെ ചേർന്ന ഭാഗമാണ് തകർന്നത് രണ്ടു ദിവസം മുൻപാണ് ചെറിയ തോതില്‍ ഇവിടെ തകർച്ച കണ്ടു തുടങ്ങിയത്.

പിന്നീട് പുലിമുട്ടിൻ്റെ കടലിനോട് ചേർന്നു കിടക്കുന്ന പുലിമുട്ടിൻ്റെ ഭാഗം തിരയെടുക്കുകയായിരുന്നു. മൂന്നര കിലോമീറ്റർ ദൂരത്തിലുള്ള പയ്യാമ്പലം ബീച്ചിലെ പള്ളിയാംമൂല വരെയുള്ള പല ഭാഗങ്ങളും കടലെടുത്തിട്ടുണ്ട് പയ്യാമ്പലം ബീച്ചിലെത്തുന്ന സന്ദർശകരില്‍ മിക്കയാളുകളും കുടുംബ സമേതമെത്തുന്നത് പുലിമുട്ട് ഭാഗത്താണ്.

ഇവിടെ നിന്നാണ് കടല്‍ ഭംഗി ആസ്വദിക്കുന്നതും സെല്‍ഫിയെടുക്കുന്നതും ശക്തമായ മഴയില്‍ അപ്രതീക്ഷതമായി കനത്ത തിരമാലകള്‍ ഉണ്ടാകുമെന്നതിനാല്‍ ഇവിടം സന്ദർശിക്കുന്നത് അപകടകരമാണെന്ന് ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നല്‍കി. നിലവില്‍ മഴ കനത്തതിനാല്‍ പയ്യാമ്പലം ബിച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണൂർ കോർപറേഷൻ പയ്യാമ്പലം പുലിമുട്ട് മാസങ്ങള്‍ക്ക് മുൻപ് നിർമ്മിച്ചത്.

Heavy loss in Kannur during monsoon;The causeway at Payyambalam beach was searched

Next TV

Related Stories
മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ  ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

Jun 29, 2024 08:33 PM

മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ

Jun 29, 2024 05:13 PM

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം...

Read More >>
കണ്ണൂരിൽ വീണ്ടും ഭണ്ഡാരം കവർച്ച; കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂർ

Jun 29, 2024 01:14 PM

കണ്ണൂരിൽ വീണ്ടും ഭണ്ഡാരം കവർച്ച; കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂർ

കണ്ണൂരിൽ വീണ്ടും ഭണ്ഡാരം കവർച്ച; കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 29, 2024 11:53 AM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
Top Stories

News Roundup