ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും

ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും
Jun 28, 2024 12:20 PM | By Rajina Sandeep

(www.thalasserynews.in)  റിലയന്‍സ് ജിയോയ്‌ക്ക് പിന്നാലെ കോള്‍, ഡാറ്റ താരിഫുകളുടെ നിരക്കുകള്‍ കൂട്ടി രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളിലൊരാളായ എയർടെല്‍. ജിയോയ്ക്ക് പിന്നാലെ എയർടെലും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ്.

പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ എയര്‍ടെല്‍ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും.

എയര്‍ടെല്ലിന്‍റെ നിരക്ക് വർധന ജൂലൈ മൂന്ന് മുതൽ നിലവിൽ വരും. പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ വലിയ വില വ്യത്യാസമാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 179 രൂപയുടെ പഴയ പാക്കേജിന് 199 രൂപയാണ് പുതുക്കിനിശ്ചയിച്ചിരിക്കുന്ന വില.

84 ദിവസത്തേക്ക് ആറ് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 455 രൂപയുടെ പ്ലാനിന് 509 രൂപയും ഒരു വര്‍ഷത്തേക്ക് 24 ജിബി ഉപയോഗിക്കാമായിരുന്ന 1799 രൂപയുടെ പാക്കേജിന് 1999 രൂപയും ജൂലൈ മൂന്ന് മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ നല്‍കേണ്ടി വരും.

ദിവസം ഒരു ജിബി ഡാറ്റ മുതല്‍ മുകളിലേക്ക് വിവിധ വാലിഡിറ്റികളിലുള്ള പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ തുകയിലും വലിയ മാറ്റം വന്നിട്ടുണ്ട്.

After Jio, Airtel has hiked mobile rates

Next TV

Related Stories
അട്ടപ്പാടിയിലെ 'കാർത്തുമ്പി കുടകൾ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി ; നാരീശക്തിയിലൂടെ സമൂഹം അഭിവൃദ്ധിപ്പെടുന്നതിന് ഉദാഹരണമെന്നും മോദി

Jun 30, 2024 06:33 PM

അട്ടപ്പാടിയിലെ 'കാർത്തുമ്പി കുടകൾ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി ; നാരീശക്തിയിലൂടെ സമൂഹം അഭിവൃദ്ധിപ്പെടുന്നതിന് ഉദാഹരണമെന്നും മോദി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന 'കാർത്തുമ്പി കുടകളെ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

Read More >>
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച വാർഡ് റാമ്പും,  ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E സ്ഥാപിച്ച നാല് ഡയാലിസിസ് യന്ത്രവും ഉദ്ഘാടനം ചെയ്തു

Jun 30, 2024 12:59 PM

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച വാർഡ് റാമ്പും, ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E സ്ഥാപിച്ച നാല് ഡയാലിസിസ് യന്ത്രവും ഉദ്ഘാടനം ചെയ്തു

നവീകരിച്ചതോടെ 291 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയും. ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളും, റാമ്പും ബലപ്പെടുത്തി....

Read More >>
മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ  ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

Jun 29, 2024 08:33 PM

മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ

Jun 29, 2024 05:13 PM

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം...

Read More >>
Top Stories