തലശ്ശേരി ജനറൽ ആശുപത്രിയിൽ നവീകരിച്ച വാർഡ് റാമ്പും, ലയൺസ് ഇൻറർനാഷണൽ സ്ഥാപിച്ച നാല് ഡയാലിസിസ് യന്ത്രവും ഉദ്ഘാടനം ചെയ്തു

തലശ്ശേരി ജനറൽ ആശുപത്രിയിൽ നവീകരിച്ച വാർഡ് റാമ്പും,  ലയൺസ് ഇൻറർനാഷണൽ  സ്ഥാപിച്ച നാല് ഡയാലിസിസ് യന്ത്രവും ഉദ്ഘാടനം ചെയ്തു
Jun 30, 2024 12:59 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)   തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച വാർഡ് റാമ്പും, ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E സ്ഥാപിച്ച നാല് ഡയാലിസിസ് യന്ത്രവും ഉദ്ഘാടനം ചെയ്തു .വാർഡുകൾ നവീകരിച്ചതോടെ 291 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയും.

ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളും, റാമ്പും ബലപ്പെടുത്തി. പുരുഷന്മാരുടെ മെഡിക്കൽ വാർഡ്, സ്ത്രീകളുടെ വാർഡ് എന്നിവിടങ്ങളിൽ 40 വീതം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. ലേബർറൂമിൽ പതിനാല് രോഗികൾക്കുള്ള സൗകര്യവും, പ്രസവത്തിന് എത്തുന്നവർക്ക് വിവിധ ഘട്ടത്തിൽ ശാസ്ത്രീയ പരിചരണം നൽകാനും കഴിയും.

സ്ത്രീകളുടെ ഏഴ് കിടക്കകളുള്ള ഐ.സി.യുവിൽ തീവ്രപരിചരണവിഭാഗത്തിൽ നാല് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. നിലവിൽ ലേബർറൂം പ്രവർത്തിക്കുന്ന വാർഡിൽ ഇനി തിമിര രോഗ ശസ്ത്രക്രിയാ വിഭാഗം പ്രവർത്തിക്കും. ഇവിടെ പത്ത് രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയും.

നാലു യന്ത്രം സ്ഥാപിച്ചതോടെ എട്ട് രോഗികൾക്ക് പുതുതായി ഡയാലിസിസ് ചെയ്യാൻ കഴിയും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യന്ത്രം സ്ഥാപിച്ചത്. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി നഗരസഭാധ്യക്ഷ കെ എം ജമുനാറാണി അധ്യക്ഷത വഹിച്ചു. ലയൺസ് ഇൻറർനാഷണൽ 318e ഡിസ്ട്രിക്ട് ഗവർണർ ടി.കെ രജീഷ് ഡയാലിസിസ് യന്ത്രം സ്പീക്കർക്ക് കൈമാറി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട്, എൻ.എച്ച്.എം - ഡി പി എം ഡോക്ടർ പി കെ അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ വി കെ രാജീവൻ, നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, കെ പി രാജീവ്, ജിഷ രാജീവ്, ഡോക്ടർ രാജീവ് നമ്പ്യാർ, ഡോക്ടർ ഇ. സജീവൻ, ഡോക്ടർ വി.എസ് ജിതിൻ എന്നിവർ സംസാരിച്ചു.

അത്യാഹിത വിഭാഗം നവീകരണം ഉടൻ തുടങ്ങും. ലിഫ്റ്റ് സ്ഥാപിക്കൽ വാട്ടർ ടാങ്ക് മാറ്റൽ എന്നിവ ഇതോടൊപ്പം നടത്തും. ഇതിന് രണ്ടു കോടി 85 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

Thalassery General Hospital inaugurated ward ramp renovated at a cost of Rs.1 crore and four dialysis machines installed by Lions International District 318 E

Next TV

Related Stories
ഷൊര്‍ണൂര്‍ - കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

Jul 2, 2024 11:52 AM

ഷൊര്‍ണൂര്‍ - കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍...

Read More >>
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

Jul 2, 2024 11:33 AM

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി...

Read More >>
തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്

Jul 2, 2024 10:27 AM

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്

മോട്ടോർ ബൈക്കിലെത്തിയ സംഘം തലശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ച് കടന്നെത്തി അക്രമം നടത്തിയതായി...

Read More >>
അത് കൊട്ടാര സദൃശമായ  വീടല്ല...; പണിയെടുത്തും കടം വാങ്ങിയും പാട്പെട്ടുണ്ടാക്കിയ വീടാണ് - ജെയിൻ പി രാജ്

Jul 2, 2024 10:15 AM

അത് കൊട്ടാര സദൃശമായ വീടല്ല...; പണിയെടുത്തും കടം വാങ്ങിയും പാട്പെട്ടുണ്ടാക്കിയ വീടാണ് - ജെയിൻ പി രാജ്

പിഐഎം നേതാക്കളുടെ മക്കൾക്ക് നേരെ മാധ്യമങ്ങളും എതിർ രാഷ്ട്രീയ പാർട്ടി നേതാക്കളും ആരോപണങ്ങൾ ഉയർത്തുമ്പോൾ തൻ്റെ ജീവിത വഴിയും സമ്പാധ്യങ്ങളും എണ്ണി...

Read More >>
നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 10:08 PM

നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു. കത്തിനശിച്ചത് എണ്ണായിരത്തോളം...

Read More >>
പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്

Jul 1, 2024 08:00 PM

പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്

പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തതിന് യുവാവിന്റെ പേരിൽ...

Read More >>
Top Stories