---
title: "തലശ്ശേരി ജനറൽ ആശുപത്രിയിൽ ലയൺസ് ഡിസ്ട്രിക്ട് 318E  സജ്ജീകരിച്ച  ലയൺസ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നാളെ ; യൂണിറ്റൊരുക്കിയത് 30 ലക്ഷം രൂപ ചിലവിൽ"
english_title: "Inauguration of Lions Dialysis Unit set up by Lions District 318E at Thalassery General Hospital tomorrow;The unit was prepared at a cost of Rs.30 lakhs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/215669/inauguration-of-lions-dialysis-unit-set-up-by-lions-district-318e-at-thalassery-general-hospital-tomorrowthe-unit-was-prepared-at-a-cost-of-rs30-lakhs"
published_at: "2024-06-28T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e6707584ec_Untitled-6_copy.jpg"
keywords: []
---

# തലശ്ശേരി ജനറൽ ആശുപത്രിയിൽ ലയൺസ് ഡിസ്ട്രിക്ട് 318E  സജ്ജീകരിച്ച  ലയൺസ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നാളെ ; യൂണിറ്റൊരുക്കിയത് 30 ലക്ഷം രൂപ ചിലവിൽ

> **Lead Summary:** ***തലശ്ശേരി: *** കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മാഹി റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ, ലയൺസ് ഇൻ്റർനാഷണൽ ഫൌണ്ടേഷൻ്റെയും, ടെലിച്ചറി ലയൺസ് ക്ലബ്ബിന്റെയും, മാഹി ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ 30 ലക്ഷം രൂപ ചിലവിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച ലയൺസ് ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനം സ്പീക്കർ അഡ്വ. എ എൻ ഷംസീർ ശനിയാഴ്ച വൈകീട്ട് 4.30ന് നിർവ്വഹിക്കും.

## Article Content

***തലശ്ശേരി: *** കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മാഹി റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ, ലയൺസ് ഇൻ്റർനാഷണൽ ഫൌണ്ടേഷൻ്റെയും, ടെലിച്ചറി ലയൺസ് ക്ലബ്ബിന്റെയും, മാഹി ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ 30 ലക്ഷം രൂപ ചിലവിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച ലയൺസ് ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനം സ്പീക്കർ അഡ്വ. എ എൻ ഷംസീർ ശനിയാഴ്ച വൈകീട്ട് 4.30ന് നിർവ്വഹിക്കും.

തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, കണ്ണൂർ ഡി എം ഒ ഡോക്ടർ പീയൂഷ് എം.നമ്പൂതിരിപ്പാട്, ഡി പി എം ഡോക്ടർ പികെ അനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 4 ഡയാലിസിസ് മെഷിനുകളും, അത്ര തന്നെ ക്രച്ചസ്സുമാണ് ലയൺസ് ക്ലബ്ബ് ഒരുക്കിയത്.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. കെ. രജീഷിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം. വി. ജയരാജൻ, ഹെൽത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ സാഹിറ, വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ ടെലിച്ചറി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.പി രാജീവ്, മാഹി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജിഷി രാജേഷ്, ഡോക്ടർ രാജീവ് നമ്പ്യാർ, ഡോക്ടർ ഇ. സജീവൻ, കെ.പി മുഹമ്മദ് നജീബ്, എ.പി.എം നസീബ്, എന്നിവർ സംബന്ധിക്കും. ആശുപത്രി സുപ്രണ്ട് ഡോക്ടർ വി. കെ. രാജീവൻ സ്വാഗതവും, ആർ എം. ഒ. വി.എസ് ഡോക്ടർ ജിതിൻ നന്ദിയും പറയും.

രേഖപ്പെടുത്തും. കൂടാതെ ധർമ്മടം ജേസി സ്പെഷ്യൽ സ്കൂളിൽ ലയൺസ് ഡിസ്ട്രിക്ട് 318 ഇ 3 ലക്ഷം രൂപ ചിലവിൽ സജ്ജമാക്കിയ പേപ്പർ ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റിൻറെ പ്രവർത്തന ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30 മണിക്ക് തലശ്ശേരി ലാന്റ്റ് റിക്കോർഡ് തഹസിൽദാർ വി.പ്രശാന്ത് കുമാർ നിർവ്വഹിക്കും.

ഡിസ്ട്രിക്ട് ഗവർണർ ടി. കെ. രജീഷിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജേസി സൊസൈറ്റി പ്രസിഡണ്ട് ഡോക്ടർ എം. സി. മോഹൻ, സെക്കൻറ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഡിസ്ട്രിക്ട് കാബിനറ്റ് സിക്രട്ടറിമാരായ ശ്രീനിവാസപൈ, രഗേഷ് കരുണൻ, ട്രഷറർ അനൂപ് കേളോത്ത്, പി ടി എ പ്രസിഡണ്ട് ഡോക്ടർ കെ.എസ് സുരേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ പി. ശോഭന എന്നിവർ സംസാരിക്കും. ജേസി സ്പെഷൽ സ്കൂളിൽ സിഎസ്‌ആർ സഹകരണത്തോടെ സ്ഥാപിക്കുവാൻ ഉദ്ദേശിച്ച ലയൺസ് വൊക്കേഷണൽ സെൻ്ററിൻറെ നിർമ്മാണ പ്രവർത്തികൾ അടുത്ത മാസം ആരംഭിക്കും.

വാർത്താ സമ്മേളനത്തിൽ ടി കെ രജീഷ്, ശ്രീനിവാസ പൈ. രാഗേഷ് കരുണൻ, അനൂപ് കേളോത്ത്, പ്രദീപ് പ്രതിഭ, രാജേഷ് വൈഭവ്, എം. വിനോദ് കുമാർ, കെ പി രാജീവ്, ജിഷി രാജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/215669/inauguration-of-lions-dialysis-unit-set-up-by-lions-district-318e-at-thalassery-general-hospital-tomorrowthe-unit-was-prepared-at-a-cost-of-rs30-lakhs)