കേന്ദ്രഫണ്ട് ലഭിക്കുന്നില്ല ; സർക്കാർ ആശുപത്രികൾ ഇനി 'ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ' എന്നറിയപ്പെടും, പേരുമാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോ​ഗ്യ വകുപ്പ്

കേന്ദ്രഫണ്ട് ലഭിക്കുന്നില്ല ; സർക്കാർ ആശുപത്രികൾ ഇനി 'ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ' എന്നറിയപ്പെടും, പേരുമാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോ​ഗ്യ വകുപ്പ്
Jun 28, 2024 08:41 PM | By Rajina Sandeep

(www.thalasserynews.in)  പേര് മാറ്റത്തിൽ കേന്ദ്രത്തിന് വഴങ്ങി ആരോ​ഗ്യവകുപ്പ്. സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കും. പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ്.

എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ് വഴങ്ങിയത്. ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാ​ഗ്‍ലൈനും ചേർക്കും. 

പേര് മാറ്റാനാകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മുൻനിലപാട്. എന്നാൽ പേര് മാറ്റാത്തതിനാൽ എൻഎച്ച്എം ഫണ്ട് അനുവദിച്ചില്ല. ഇതോടെയാണ് ആരോഗ്യവകുപ്പ് അയഞ്ഞത്.

പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിർദേശം. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് ചേർക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസർക്കാർ നൽകിയിരുന്നു.

കഴിഞ്ഞ ഡിസംബറിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ കേന്ദ്രത്തിന്റെ ബ്രാൻഡിം​ഗ് നിബന്ധനകൾക്ക് വഴങ്ങില്ല എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്.

Central funds are not available;Government hospitals will now be known as 'Ayushman Arogya Mandir', Health Department has yielded to the Center on the name change.

Next TV

Related Stories
അട്ടപ്പാടിയിലെ 'കാർത്തുമ്പി കുടകൾ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി ; നാരീശക്തിയിലൂടെ സമൂഹം അഭിവൃദ്ധിപ്പെടുന്നതിന് ഉദാഹരണമെന്നും മോദി

Jun 30, 2024 06:33 PM

അട്ടപ്പാടിയിലെ 'കാർത്തുമ്പി കുടകൾ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി ; നാരീശക്തിയിലൂടെ സമൂഹം അഭിവൃദ്ധിപ്പെടുന്നതിന് ഉദാഹരണമെന്നും മോദി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന 'കാർത്തുമ്പി കുടകളെ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

Read More >>
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച വാർഡ് റാമ്പും,  ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E സ്ഥാപിച്ച നാല് ഡയാലിസിസ് യന്ത്രവും ഉദ്ഘാടനം ചെയ്തു

Jun 30, 2024 12:59 PM

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച വാർഡ് റാമ്പും, ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E സ്ഥാപിച്ച നാല് ഡയാലിസിസ് യന്ത്രവും ഉദ്ഘാടനം ചെയ്തു

നവീകരിച്ചതോടെ 291 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയും. ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളും, റാമ്പും ബലപ്പെടുത്തി....

Read More >>
മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ  ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

Jun 29, 2024 08:33 PM

മിഡിയും, ടോപ്പുമിട്ട് തലശേരിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; പിന്നിൽ ഓൺലൈൻ ഗെയിമെന്ന് സംശയം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ

Jun 29, 2024 05:13 PM

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം...

Read More >>
Top Stories