സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജ്
Jul 1, 2024 02:38 PM | By Rajina Sandeep

 കണ്ണൂർ   (www.thalasserynews.in)  ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്.

ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയല്‍ ഡയാലിസിസ് നിലവില്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനായുള്ള മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 640 രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലായി ആകെ 1250 ഓളം ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാണ്.

നിലവില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്ത താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ 13 സ്ഥലങ്ങളില്‍ കൂടി ഈ സാമ്പത്തിക വര്‍ഷം തന്നെ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും വിധം പ്രവര്‍ത്തി പുരോഗമിക്കുന്നു.

അതിനു പുറമെ ബാക്കിയുള്ള മുഴുവന്‍ ആശുപത്രികളില്‍ കൂടി 2025ഓടു കൂടി ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിലെ എല്ലാ പ്രധാന ഗവ. മെഡിക്കല്‍ കോളേജുകളിലും നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

Minister Veena George will start traveling dialysis units in the state

Next TV

Related Stories
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 3, 2024 01:40 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Jul 3, 2024 01:24 PM

നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച...

Read More >>
ചെമ്പ്കമ്പി മോഷണം;  തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം  പ്രതി അറസ്റ്റിൽ

Jul 3, 2024 12:32 PM

ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി...

Read More >>
കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

Jul 3, 2024 11:58 AM

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത...

Read More >>
ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

Jul 3, 2024 11:52 AM

ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം...

Read More >>
കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

Jul 3, 2024 11:13 AM

കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

നോർത്ത് കോട്ടച്ചേരിയിലെ 'ആവിയിൽ' ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
Top Stories










News Roundup