ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലര്‍ട്ട്
Jul 9, 2024 11:46 AM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in) ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴിയും നിലനില്‍ക്കുന്നു.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

low pressure area, cyclonic circulation;Heavy rain is likely in the state today, yellow alert in Kannur

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Jan 19, 2025 07:37 PM

കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം സമാപിച്ചു.

Jan 18, 2025 07:16 PM

തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം സമാപിച്ചു.

തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം...

Read More >>
ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട  യുവാവിനായി തിരച്ചിൽ

Jan 18, 2025 03:54 PM

ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട യുവാവിനായി തിരച്ചിൽ

ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട യുവാവിനായി...

Read More >>
തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും

Jan 18, 2025 02:22 PM

തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും

തലശ്ശേരി നഗരസഭാ പരിധിയിൽ തീവ്ര ശുചീകരണ യജ്ഞം...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jan 18, 2025 01:39 PM

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
Top Stories

Entertainment News