കണ്ണൂർ:(www.thalasserynews.in) കണ്ണൂര്‍ റൂറൽ ജില്ലയിൽ സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് 7.2 കോടിയോളം രൂപ. ഓൺലൈൻ ട്രേഡിങ്ങിലുടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് 2.5 കോടി രൂപയും വ്യാജ അന്വേഷണ ചമഞ്ഞ് 13.75 ലക്ഷം രൂപയുമാണ് തട്ടിയത്.

ഓൺലൈൻ ട്രേഡിങ്ങിലുടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ സ്വദേശിയില്‍ 64 ലക്ഷം രൂപയും. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തളിപ്പറമ്പ സ്വദേശിയില്‍ നിന്നും 32 ലക്ഷം രൂപയും.
ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പില്‍ പ്രോഡക്ട് കാര്‍ട്ട് ചെയ്താല്‍ പണം ലഭിക്കും എന്നു പറഞ്ഞ് മാട്ടൂല്‍ സ്വദേശിയില്‍ നിന്ന് 16 ലക്ഷം രൂപയുമാണ് തട്ടിയത്.
മുംബൈ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറന്റുണ്ടെന്നു പറഞ്ഞാണ് പയ്യന്നൂരിലെ ഡോക്ടറില്‍ നിന്നും പത്ത് ലക്ഷം രൂപയുമാണ് തട്ടിയത്
. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് വാട്‌സാപ്പിലൂടെയാണ് സംഘം സംസാരിച്ചത്. എഫ് ഐ ആറി ന്റെയും വാറന്റിന്റെയും വ്യാജ കോപ്പി ഉദ്യോഗസ്ഥർയും കാണിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായാണെന്നു പറഞ്ഞ് പണം തട്ടിയത്.
ഈ വർഷം ഇതു വരെ റൂറൽ ജില്ലയിൽ ചെറുതും വലുതുമായ മുന്നൂറോളം ഇത്തരം തട്ടിപ്പുകളില്‍ നിന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി എം . ഹേമലത ഐപിഎസ് അറിയിച്ചു.'
Crores looted through online fraud in Kannur rural district recently: District Police Chief M Hemalatha IPS