കണ്ണൂർ (www.thalasserynews.in) മസ്റ്ററിങിൽ ഗ്യാസും ആധാറും തമ്മിൽ ലിങ്ക് ചെയ്യാൻ കാലപരിധി നിശ്ചയിച്ചിട്ടി ല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്തിന് മറുപടിയായാണ് പുരി ഇക്കാര്യം അറിയിച്ചത്. എൽപിജി സിലിണ്ടർ ഉടമകൾ ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നടത്തണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് വന്നതോടെ ഉപയോക്താക്കൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഗ്യാസ് ഏൻസികൾക്ക് മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടിരുന്നു.
എൽപിജി കമ്പനികളുടെ ഷോറൂമുകളിൽ മസ്റ്ററിംഗ് നടപടികൾ ഇല്ലെന്നും ഉപയോക്താക്കൾക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങൾ ജീവനക്കാരിൽ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിർദേശിച്ചിട്ടുണ്ട്.
എൽപിജി സിലിണ്ടർ വീടുകളിൽ വിതരണം ചെയ്യുമ്പോൾ ഡെലിവറി ജീവനക്കാരൻ ഉപഭോക്താക്കളുടെ ആധാർ അടക്കമുള്ള രേഖകകൾ പരിശോധിക്കും. അതിന് ശേഷം മൊബൈൽ ആപ് വഴി രേഖകൾ അപ് ലോഡ് ചെയ്യും.
തുടർന്ന് ലഭിക്കുന്ന ഒടിപി വഴി ഉപഭോക്താക്കൾക്ക് മസ്റ്ററിങ് പൂർത്തീകരിക്കാനാകും. ആവശ്യമെങ്കിൽ വിതരണ കേന്ദ്രത്തിൽ എത്തി പരിശോധന നടത്താമെന്നും മന്ത്രി പറഞ്ഞു.
എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെവൈസി അഥവാ മസ്റ്ററിങ്.
The minister said that no deadline has been fixed for gas connection mastering;The minister said that the distributors will visit the houses and conduct mustering