---
title: "ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല  സ്വീകരണം"
english_title: "Asha workers' day-night protest march receives a warm welcome in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/289066/asha-workers-day-night-protest-march-receives-a-warm-welcome-in-thalassery"
published_at: "2025-05-09T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681e0e93d5f06_Untitled-5_copy.jpg"
keywords: []
---

# ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല  സ്വീകരണം

> **Lead Summary:** തലശേരി: ഓണറ്റേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ആശാ ഹെൽത്ത് സർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ ബിന്ദു നയിക്കുന്ന ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക്

## Article Content

തലശേരി: ഓണറ്റേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ആശാ ഹെൽത്ത് സർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ ബിന്ദു നയിക്കുന്ന ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക്

തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. ഡി. സി . സി ജനറൽ സെക്രട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്തു. ചൂരായി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.. പി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.

അഡ്വ കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. ഷാജി പാണ്ട്യാല പാലക്കൽ സാഹിർ, ഡോ സി സുരേന്ദ്രനാഥ്, സാജിത്ത് കോമത്ത്, റമീസ് ചെറു വോട്ട്, പ്രൊഫ കെ പി സജി, റോസിലി ജോൺ, പെരിന്താറ്റിൽ സത്യൻ, എ ഷർമ്മിള , രശ്മി രവി , മേരി എബ്രഹാം, അനൂപ് ജോൺ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/289066/asha-workers-day-night-protest-march-receives-a-warm-welcome-in-thalassery)