അർജുനായി കൈകോർത്ത് നാട്: രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു, സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി

അർജുനായി കൈകോർത്ത് നാട്: രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു, സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി
Jul 19, 2024 02:00 PM | By Rajina Sandeep

(www.thalasserynews.in) കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻകനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചതിട്ടുണ്ട്.

ഉത്തരകന്നടയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഇടത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്.

എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉച്ചയോടെ നാവിക സേനയുടെ എട്ട് അംഗ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഡൈവർമാരുടെ വിദഗ്ധസംഘം ആണ് എത്തിയത്. വെള്ളത്തിനടിയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടോ എന്നറിയാൻ പുഴയിൽ ഡൈവർമാരെ നിയോഗിക്കാൻ കാർവാറിലെ നേവൽബേസിന്‍റെ സഹായം തേടിയിരുന്നു.

തുടര്‍ന്നാണ് നാവിക സേന ഡൈവിങ് സംഘം സ്ഥലത്ത് എത്തിയത്. വെള്ളത്തിൽ നേരിട്ട് ഇറങ്ങാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. റബ്ബർ ട്യൂബ് ബോട്ടുകളാണ് നിലവിലുള്ളത്. ഗംഗാവലിപ്പുഴയിൽ നല്ല ഒഴുക്കുണ്ട്. അത് മുറിച്ചു കടക്കാൻ പറ്റിയ ബോട്ടുകൾ ഉടൻ എത്തിക്കും.

തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ ആരംഭിക്കും. അതേസമയം, അപകടം നടന്ന് നാലാം ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്ന് അര്‍ജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചു. നാവിക സേന ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,അര്‍ജുനെ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നതെന്നും കേരളത്തിലെ സർക്കാരും ഞാനും അറിഞ്ഞത് ഇന്നാണെന്നും മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു. കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചു. ചെറിയ മണ്ണിടിച്ചിൽ അല്ല, വലിയ മണ്ണിടിച്ചിൽ ആണ്.

വെള്ളത്തിനിടയിൽ ആണങ്കിൽ ജി പി എസ് കിട്ടില്ല. ലോറി മണ്ണിനടയിൽ ആകാനാണ് സാധ്യത. വാഹനത്തിൻ്റെ നമ്പർ ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ഗതാഗത കമീഷണറേറ്റിൽ നിന്നും നേരത്തെ എന്തെങ്കിലും അറിവ് ലഭിച്ചതായി പറഞ്ഞിട്ടില്ല. നേരത്തെ വിവരം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷിക്കാം.

വലിയ രീതിയിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. കാസർകോട് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സ്ഥലത്തേക്ക് പോയിട്ടുണ്ട്. വെള്ളത്തിലേക്ക് മറ്റ് വണ്ടികൾ നദിയിലേക്ക് പോയിട്ടുണ്ട്.

അതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നറിയില്ലെന്നാണ് കളക്ടർ പറയുന്നത്. അർജുൻ്റെ കുടുംബവുമായും അവിടെ പോയ ആളുമായും സംസാരിച്ചു.

രണ്ട് ദിവസം മുമ്പ് തന്നെ മണ്ണിടിച്ചിൽ ഉണ്ടായ കാര്യം കർണാടക സർക്കാരിന് അറിയാമായിരുന്നു. അതിൽ മലയാളികൾ ഉൾപ്പെട്ട കാര്യമൊന്നും കർണാടക സർക്കാർ അറിയിച്ചിട്ടില്ല.രാഷ്ട്രീയ ഇടപെടലിന് വേണ്ടി പിസി വിഷ്ണുനഥ് എംഎല്‍എയെ കൊണ്ടും വിളിപ്പിച്ചിട്ടുണ്ട്. കർണാടക സ്വദേശികളായ മൂന്നു പേർ മരിച്ചുവെന്ന് വിവരം കളക്ടർ പറഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ലഭ്യമാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം,മണ്ണിടിച്ചിൽ കുടുങ്ങിയ മലയാളിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുന്നതായി കർണാടക സർക്കാർ കേരളത്തെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗത മന്ത്രി നന്നായി സഹകരിക്കുന്നുണ്ട്. ഒരു വശത്ത് കൂടി മാത്രമേ സംഭവ സ്ഥലത്ത് പോകാൻ കഴിയു. അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയുമായി സംസാരിച്ചു.

നിലവിൽ ഒരു ടാങ്കർ ലോറിയും കാറും അപകട സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അപകടത്തിൽപ്പെട്ടെന്ന് കരുതുന്ന മലയാളിയുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സേനയെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചതായും മന്ത്രി കെ രാജൻ പറഞ്ഞു. അതേസമയം,ഉത്തര കന്നഡ ജില്ലാ കളക്ടറുമായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സംസാരിച്ചു. സ്ഥിതി ഗതികൾ വിലയിരുത്തുന്നതായി കളക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലാ കളക്ടറെ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.

Nadu with Arjun hands in hand: Rescue operations resumed, transport minister says everything possible is being done

Next TV

Related Stories
നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ;  മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Oct 9, 2024 07:05 PM

നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

Read More >>
'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 03:10 PM

'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 9, 2024 02:47 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

Oct 9, 2024 12:34 PM

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം...

Read More >>
'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

Oct 9, 2024 12:30 PM

'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട്...

Read More >>
Top Stories










Entertainment News