വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെട്ടു; അഖില മര്യാട്ട് കുറ്റക്കാരിയല്ലെന്ന് ഡിസിസി നിശ്ച്ചയിച്ച കമ്മീഷൻ്റെ കണ്ടെത്തൽ

വേട്ടക്കാരനാല്‍  വഞ്ചിക്കപ്പെട്ടു;  അഖില മര്യാട്ട് കുറ്റക്കാരിയല്ലെന്ന് ഡിസിസി നിശ്ച്ചയിച്ച  കമ്മീഷൻ്റെ കണ്ടെത്തൽ
Jul 19, 2024 07:40 PM | By Rajina Sandeep

നാദാപുരം :(www.thalasserynews.in) ഗ്രാമപഞ്ചായത്ത് നാദാപുരം    വൈസ് പ്രസിഡൻ്റായിരുന്ന അഖില മര്യാട്ട് ചതിക്കപ്പെട്ടുകയായിരുന്നെന്നും കുറ്റക്കാരിയല്ലെന്നും ഡിസിസി നിശ്ച്ചയിച്ച രണ്ടംഗ കമ്മീഷൻ്റെ കണ്ടെത്തൽ.

സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്നുവന്ന ചില കാര്യങ്ങളിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അഖില മര്യാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന അഖില മര്യാട്ട് തല്‍സ്ഥാനത്തുനിന്നും സ്വയം രാജി വെച്ചിരുന്നു.

അതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനായ് ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മീഷനെ ഡിസിസി നിയമിച്ചിരുന്നു. ഇവര്‍ ഈ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഡിസിസിക്ക് കൈമാറിയിട്ടുണ്ട്.

അഖില മര്യാട്ട് ഈ വിഷയത്തില്‍ ഒരു തരത്തിലും കുറ്റക്കാരിയല്ലെന്നും അവര്‍ ചതിക്കപ്പെടുകയാണ് ഉണ്ടായതെന്നും ബോധ്യപ്പെട്ടിരിക്കുന്നതായി കമ്മീഷൻ അംഗങ്ങൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഈ വിഷയത്തില്‍ അഖില മര്യാട്ട് ഇരയാണെന്നും അവരോടൊപ്പം പാര്‍ട്ടിയും പൊതു സമൂഹവും ഉറച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തുന്നു.

ഈ സാഹചര്യത്തില്‍ ജൂലൈ 23ന് നടക്കുന്ന നാദാപുരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു.

സമൂഹമാധ്യമത്തിലൂടെ അഖില മര്യാട്ടിനെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ അവര്‍ നടത്തുന്ന പോരാട്ടത്തിന് കോണ്‍ഗ്രസ് അവരോടൊപ്പം നില്‍ക്കും.

പോലീസ് ഈ കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. അടിയന്തിരമായി പോലീസ് അഖിലക്കെതിരെ വ്യക്തിഹത്യ നടത്തുന്നവനെതിരെ നിയമനടപടികള്‍ ഊര്‍ജിതപ്പെട്ടുത്തണമെന്നും ഡിസിസി പ്രസ്താവനയില്‍ പറയുന്നു.

Betrayed by the hunter;DCC finding that Akhila Maryat is not guilty

Next TV

Related Stories
നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ;  മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Oct 9, 2024 07:05 PM

നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

Read More >>
'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 03:10 PM

'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 9, 2024 02:47 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

Oct 9, 2024 12:34 PM

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം...

Read More >>
'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

Oct 9, 2024 12:30 PM

'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട്...

Read More >>
Top Stories

Entertainment News